കൊച്ചി ∙ രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുലിന് എതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം സതീശന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിലായിരുന്നു സതീശന്റെ പ്രതികരണം.
- Also Read മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ, കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി, സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ കുടുങ്ങി –വായിക്കാം പ്രധാന വാർത്തകൾ
‘‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. അത് ആൾക്കൂട്ടം പറഞ്ഞാൽ മാറ്റില്ല. അതൊരു നിലപാടാണ്. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല’’ – വി.ഡി. സതീശൻ പറഞ്ഞു. English Summary:
VD Satheesan\“s Firm Stand on Rahul Mamkootathil : VD Satheesan reaffirms his stance on the action taken against Rahul Mamkootathil. He stated that the decision was a collective one made by the party leadership and will not be swayed by public opinion, emphasizing the importance of principles in politics. |
|