ബെംഗളൂരു ∙ കര്‍ണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡി.കെ. ശിവകുമാര്‍. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയയ്ക്ക് അവസരം ലഭിച്ചുവെങ്കിലും അവര്‍ അത് നിരാകരിക്കുകയും മന്‍മോഹന്‍ സിങ്ങിന് അവസരം നല്‍കുകയും ചെയ്തുവെന്നാണ് ശിവകുമാറിന്റെ വാക്കുകള്‍. ബെംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read ‘കർനാടകം തുടരുന്നു’; മുഖ്യമന്ത്രി പദത്തിനായി പോരാട്ടം, വാക്കാണ് വലിയ ശക്തിയെന്ന് ഡി.കെ.ശിവകുമാർ
‘‘ഇരുപതു വര്‍ഷം കോണ്‍ഗ്രസിന്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. അവരും അധികാരം ത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി അബ്ദുൽ കലാം അവരെ പ്രധാനമന്ത്രിയാകാന്‍ വിളിച്ചു. എന്നാല്‍, അവര്‍ അത് നിരസിച്ചു. രാജ്യത്തെ മുന്നോട്ടുനയിക്കാനാകുന്ന വ്യക്തിയെന്ന നിലയ്ക്ക് മന്‍മോഹന്‍ സിങ്ങിനെ നിര്‍ദേശിച്ചു’’ – ഡി.കെ.ശിവകുമാർ പറഞ്ഞു.
Also Read ‘എല്ലാ കാലത്തേക്കും പദവിയിൽ തുടരാൻ കഴിയില്ല’; പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന സൂചന നൽകി ശിവകുമാർ
സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഒരിക്കൽ കൂടി തങ്ങളെ അനുഗ്രഹിക്കണമെന്നും ശിവകുമാർ പറഞ്ഞു. 2028ലെ പൊതു തിരഞ്ഞെടുപ്പ് ഉദ്ദേശിച്ചായിരുന്നു ശിവകുമാറിന്റെ പ്രസംഗം.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?