തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമസംഹിത (ലേബർ കോഡ്) നിലവിൽ വന്നതോടെ സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ കുറഞ്ഞ വേതനം (മിനിമം വേജസ്) നിർണയിക്കുന്ന രീതി പാടേ മാറും.
- Also Read ‘തല’യ്‌ക്കൊപ്പം ആര് ?; പുതിയ രാഷട്രീയ കാലാവസ്ഥയിൽ 3 മുന്നണികൾക്കും പ്രതീക്ഷ
നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ 4 വിഭാഗമായി തരംതിരിച്ചാണു കുറഞ്ഞവേതനം നിർണയിക്കേണ്ടത്. ഇതിനായി എല്ലാ തൊഴിൽ മേഖലയിലും ജോലി ചെയ്യുന്നവരെ അൺ സ്കിൽഡ്, സെമി സ്കിൽഡ്, സ്കിൽഡ്, ഹൈലി സ്കിൽഡ് എന്നിങ്ങനെ തിരിക്കണം. തുടർന്ന് ഓരോന്നിനും കുറഞ്ഞ വേതനം നിർണയിക്കണമെന്നാണു 21നു നിലവിൽ വന്ന വേതനം സംബന്ധിച്ച സംഹിതയുടെ വകുപ്പ് 6 (6) നിഷ്കർഷിക്കുന്നത്.
പല സംസ്ഥാനങ്ങളിലും നൈപുണ്യത്തെ അടിസ്ഥാനമാക്കിയാണു വേതനനിർണയം. കേരളത്തിൽ ഇത് ആദ്യമാണ്. അതിനാൽ ഒട്ടേറെ തർക്കങ്ങൾക്കു വഴിവയ്ക്കുമെന്നു തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
കശുവണ്ടി, കയർ, കൃഷി, മരുന്നു നിർമാണം, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, കേബിൾ ടിവി ശൃംഖല എന്നിങ്ങനെ 84 തൊഴിൽ മേഖലകളിലായി സംസ്ഥാനത്തു ലക്ഷക്കണക്കിനു തൊഴിലാളികളുണ്ട്. കശുവണ്ടി മേഖലയിൽ ഷെല്ലിങ് (തല്ല്/കട്ടിങ്) മുതൽ 13 തരം തൊഴിൽ വിഭാഗങ്ങൾക്കു വെവ്വേറെ വേതനമാണ് നിലവിൽ. ഇതേ രീതിയാണു മറ്റു വ്യവസായ മേഖലയിലും നടപ്പാക്കിയിരുന്നത്. ഈ രീതി ഇനി പിന്തുടരാൻ കഴിയില്ല.
നിയമ സംഹിത നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളം തയാറാക്കിയ കരടുചട്ടത്തിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നാലായി തിരിച്ച് തൊഴിലുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അൺ സ്കിൽഡ്–158 (തൊഴിലുകൾ), സെമി സ്കിൽഡ്– 431, സ്കിൽഡ്– 219, ഹൈലി സ്കിൽഡ്– 67 എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്.
ഓരോ വിഭാഗത്തിലെയുംഏതാനും തൊഴിലുകൾ:
∙ അൺ സ്കിൽഡ്: ആയമാർ, അപ്രൈസർ, ബാർ അസിസ്റ്റന്റ്, ബിൽ കലക്ടർ, ബോട്ടിൽ ക്ലീനർ, ഇറച്ചിവെട്ടലും വിൽപനയും, ക്ലീനർ, ഡെലിവറി, ഡൈ ഹൗസ് വർക്കർ, കിച്ചൻ ഹെൽപർ, കിച്ചൻ അസിസ്റ്റന്റ്.
∙ സെമി സ്കിൽഡ്: എക്സ്റേ അസിസ്റ്റന്റ്, വെൽഡർ, വയർമാൻ, മരംവെട്ട്, കുട ജോലിക്കാർ, ടൈപ്പിസ്റ്റ്– ക്ലാർക്ക്, ട്രോളി പുള്ളർ, ടിവി മെക്കാനിക്, മരം കയറ്റിറക്ക്, ടീ മേക്കർ, സപ്പോർട്ടിങ് ആർട്ടിസ്റ്റ്, സൂപ്പർവൈസർ ഗ്രേഡ്–2, ഷൂ മേക്കർ, സെയിൽസ് സൂപ്പർവൈസർ.
∙ സ്കിൽഡ്: എസി മെക്കാനിക്, ആംബുലൻസ് ഡ്രൈവർ, ആർട്ടിസ്റ്റ്, കെയർടേക്കർ, കാഷ്യർ, കെമിസ്റ്റ്, ഡയറ്റീഷ്യൻ, ഡ്രൈവർ കം സിലിണ്ടർ ഡെലിവറി, ഫ്ലോർ മാനേജർ, ജെസിബി ഓപ്പറേറ്റർ.
∙ ഹൈലി സ്കിൽഡ്: അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, അസിസ്റ്റന്റ് പ്രഫസർ, പ്രഫസർ, ചീഫ് മെക്കാനിക്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വെറ്ററിനറി ഓഫിസർ. English Summary:
Kerala\“s Minimum Wage Overhaul: Workers Now Classified into 4 Skill Categories | |