LHC0088 • 5 hour(s) ago • views 429
ന്യൂഡൽഹി ∙ പാർലമെന്റ് പാസാക്കിയതിനു പിന്നാലെ 2019–20ൽ നാലു ലേബർ കോഡുകളും കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. 42 കോടിയിലധികം പേരുള്ള അസംഘടിത തൊഴിൽ മേഖലയ്ക്കുൾപ്പെടെ ഇതു മെച്ചപ്പെട്ട പരിരക്ഷ ഉറപ്പാക്കുമെന്നാണ് സർക്കാർ നിലപാട്.
- Also Read എന്തുകൊണ്ട് പൈലറ്റിന് ഇജക്ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഭരണഘടനയിലെ പൊതുപട്ടികയിൽ പെടുന്നതാണ് തൊഴിൽ. അതിനാൽ, കോഡുകളുടെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളുണ്ടാക്കാൻ കേന്ദ്രത്തിനെന്നപോലെ സംസ്ഥാനങ്ങൾക്കും അവകാശമുണ്ട്. കേന്ദ്രവും ഒട്ടുമിക്ക സംസ്ഥാനങ്ങളും കരടു ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
- Also Read ചാറ്റിങ് മാത്രമല്ല, ഇനി പടം വരയ്ക്കാനും ഗ്രോക്ക്; എക്‌സിലെ എഐ എങ്ങനെ ഉപയോഗിക്കാം?
എതിർപ്പുകളുണ്ടെങ്കിലും കോഡുകൾ ഭേദഗതി ചെയ്യില്ലെന്നാണ് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയത്. തൊഴിൽ നിയമങ്ങളുടെ എണ്ണം കുറയ്ക്കുകയും ലളിതവും യുക്തിസഹവുമാക്കുകയും ചെയ്യുന്ന കോഡുകൾ പ്രാബല്യത്തിലാക്കുന്നതിനെ പുതിയ ചരിത്രമെന്നും വിശേഷിപ്പിച്ചു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
വേതന കോഡ്
∙ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം നിയമപരമാക്കും. ‘തൊഴിലാളി’ എന്ന നിർവചനത്തിനു കീഴിൽ വരുന്ന എല്ലാവരും ഉൾപ്പെടും.
∙ അടിസ്ഥാന മിനിമം വേതനം സർക്കാർ നിശ്ചയിക്കും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മിനിമം വേതനത്തിൽ വ്യത്യാസം.
∙ 5 വർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കും.
∙ ഒരേ തൊഴിലിന് റിക്രൂട്മെന്റ്, വേതനം തുടങ്ങിയവയിൽ ലിംഗപരമായ വ്യത്യാസമില്ല.
∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയിൽ കവിയാത്ത വരുമാനമുള്ള എല്ലാവർക്കും ബോണസിന് അർഹത.
∙ നിയമപ്രകാരമുള്ള മിനിമം വേതനം കൊടുക്കാത്ത തൊഴിലുടമയ്ക്ക് 50,000 രൂപ പിഴ. 5 വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ മൂന്നു മാസം തടവ്, ഒരു ലക്ഷം രൂപ.
തൊഴിലിടത്തിൽ സുരക്ഷ
∙ രാവിലെ ആറിനു മുൻപും വൈകിട്ട് 7നു ശേഷവും സ്ത്രീകൾക്ക് എല്ലാത്തരം സംരംഭങ്ങളിലും ജോലിയെടുക്കാം. 7 മണി കഴിഞ്ഞു ജോലി ചെയ്യുന്ന സ്ത്രീകളുടെ പൂർണസുരക്ഷ തൊഴിലുടമ ഉറപ്പാക്കണം.
∙ 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന.
∙ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ സ്വന്തം സ്ഥലത്തേക്കു പോകാൻ യാത്രാബത്ത.
∙ അസംഘടിത മേഖലയ്ക്ക് സാമൂഹിക സുരക്ഷാനിധി.
∙ തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് ക്രഷ് സൗകര്യം.
സാമൂഹിക സുരക്ഷ
∙ 10ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇഎസ്ഐ നിർബന്ധമല്ല.
∙ പ്രോവിഡന്റ് ഫണ്ട് അപ്പീലിന് 25% തുക കെട്ടിവച്ചാൽ മതി.
∙ നിർമാണ മേഖലയിൽ സെസ് തുക തൊഴിലുടമകൾക്ക് സ്വയം തീരുമാനിക്കാം.
∙ തൊഴിലാളിയുടെ രക്ഷിതാക്കൾക്കൊപ്പം മുത്തച്ഛനും മുത്തശ്ശിക്കും കൂടി ചികിത്സാ ആനുകൂല്യങ്ങൾ. സ്ത്രീത്തൊഴിലാളികളുടെ ഭർത്താവിന്റെ മാതാപിതാക്കൾക്കും ആനുകൂല്യം.
∙ വേതനം എന്നതിന്റെ നിർവചനത്തിൽ അടിസ്ഥാന ശമ്പളം, ഡിഎ, റീട്ടെയ്നിങ് അലവൻസ് എന്നിവ ഉൾപ്പെടും.
∙ വീട്ടിൽനിന്ന് തൊഴിൽസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയിൽ സംഭവിക്കുന്ന അപകടവും തൊഴിലുമായി ബന്ധപ്പെട്ടതായി കണക്കാക്കി നഷ്ടപരിഹാരം.
∙ നിശ്ചിതകാല തൊഴിൽ വ്യവസ്ഥ ബാധകമാക്കുന്നവർക്ക് തുടർച്ചയായി ഒരു വർഷം ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് യോഗ്യത.
വ്യവസായ ബന്ധങ്ങൾ
തൊഴിലാളി സംഘടനകൾ കൂടുതലായി പ്രതിഷേധിക്കുന്നത് ഈ കോഡിലെ വ്യവസ്ഥകൾക്കെതിരെയാണ്.
▶ ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രം ട്രേഡ് യൂണിയൻ അനുവദനീയം. (നിലവിൽ 7 പേർ മതി).
▶ തൊഴിലാളികളല്ലാത്തവർ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വത്തിൽ വരുന്നതിനു വിലക്ക്.
▶ കൂട്ട ക്വാഷൽ അവധിയും പണിമുടക്കായി കണക്കാക്കും.
▶ കുറഞ്ഞത് 300 ജീവനക്കാരുള്ള സ്ഥാപനങ്ങൾ മാത്രം അടച്ചുപൂട്ടലിനു മുൻകൂർ അനുമതി വാങ്ങിയാൽ മതി.
▶ സമരം തുടങ്ങാൻ 14 ദിവസം മുൻപു നോട്ടിസ് നൽകണം. നോട്ടിസിനുശേഷം ചർച്ചകൾ നടക്കുന്ന സമയത്ത് സമരം തുടങ്ങാൻ അനുമതിയില്ല. വ്യവസ്ഥ ലംഘിക്കുന്നവർക്ക് 50,000 രൂപ പിഴയും ഒരു മാസം തടവും. English Summary:
Labour code updates: Labour code updates are significant for both employers and employees in India. These new regulations aim to streamline labour laws and provide better social security and working conditions. States also have the right to formulate rules based on these codes. |
|