LHC0088 • 7 hour(s) ago • views 766
കോട്ടയം ∙ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടു കടുത്ത മാനസിക സമ്മർദത്തിലാണെന്നും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണെന്നും ജോലി ഒഴിവാക്കിത്തതരണമെന്നും ബിഎൽഒയുടെ (ബൂത്ത് ലവൽ ഓഫിസർ) ശബ്ദസന്ദേശം. മുണ്ടക്കയം പഞ്ചായത്ത് പരിധിയിലെ ഒരു ബിഎൽഒ ആണു മേലുദ്യോഗസ്ഥർ കേൾക്കണം എന്ന അഭ്യർഥനയോടെ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ഇതിനു പിന്നാലെ ഇന്നലെ രാത്രി ബിഎൽഒ ആത്മഹത്യാശ്രമം നടത്തി എന്ന തരത്തിലുള്ള സന്ദേശങ്ങളും പുറത്തുവന്നു.
മുണ്ടക്കയം ടൗണിനു സമീപം താമസിക്കുന്ന ബിഎൽഒയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. എന്നാൽ, പരാതി അറിയിച്ച ബിഎൽഒയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നതായും ആത്മഹത്യാശ്രമം നടത്തി എന്ന വിവരം തെറ്റാണെന്നും ചുമതലയുള്ള വില്ലേജ് ഓഫിസർ അറിയിച്ചു. English Summary:
BLO suicide attempt news focuses on a Booth Level Officer facing severe mental stress related to SIR work. The officer sent a voice message requesting to be relieved of duties and subsequently attempted suicide, but the Village Officer has stated that help was provided and the suicide report is false. |
|