ചെന്നൈ ∙ ആലപ്പി – ചെന്നൈ എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 9 മാസം പ്രായമുള്ള പെൺകുഞ്ഞിനു രക്ഷകരായി റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്). ഇന്നലെ രാവിലെ ചെന്നൈയിലെത്തിയ ട്രെയിനിന്റെ എസ് 7 കോച്ചിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ ആർപിഎഫ് വനിതാ ഉദ്യോഗസ്ഥർ കുട്ടിയെ രക്ഷിച്ച് സെൻട്രലിലെ ചൈൽഡ് ഹെൽപ് ഡെസ്കിൽ ഏൽപിക്കുകയായിരുന്നു.
- Also Read കോഴിക്കോട് കനത്ത മഴയും ഇടിമിന്നലും; റോഡുകളിൽ വെള്ളക്കെട്ട്, ശക്തമായ കാറ്റിനു സാധ്യത
ട്രെയിൻ കോയമ്പത്തൂർ സ്റ്റേഷൻ കടന്ന ശേഷമാണ് എസ് 7 കോച്ചിലെ 37–ാം നമ്പർ ബെർത്തിൽ കുട്ടിയെ കണ്ടെത്തിയതെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിനിലെ മറ്റു കോച്ചുകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായില്ല. മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ആർപിഎഫ് അധികൃതർ പറഞ്ഞു. English Summary:
9-Month-Old Baby Abandoned on Alleppey-Chennai Express; RPF Rescues Infant, Parents Untraceable |
|