search

സ്കൂൾ കെട്ടിടത്തിൽ നിന്നു ചാടി 8ാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകർ മാനസികപീഡനത്തിനിരയാക്കിയെന്ന് കുടുബം

deltin33 Yesterday 11:19 views 997
  



മഹാരാഷ്ട്ര∙ സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ജൽനയിലെ മസ്തഗഡിൽ താമസിക്കുന്ന ആരോഹി ദീപക് (13) ആണ് മരിച്ചത്. ബിഡ്‌ലാൻ ജില്ലയിലെ സിടിഎംകെ ഗുജറാത്തി സ്കൂളിലെ വിദ്യാർഥിനിയാണ്. പതിവു പോലെ രാവിലെ സ്കൂളിലെത്തിയ ആരോഹി, സ്കൂളിന്റെ മൂന്നാം നിലയിലേക്കു കയറിപ്പോവുകയും താഴേക്കു ചാടുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.  

  • Also Read രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ലൈംഗികാതിക്രമത്തിന് ഇരയായി; ഇൻജക്ഷൻ നൽകി പീഡിപ്പിച്ചത് രണ്ട് തവണ   


മകളുടെ മരണത്തിനു കാരണം അധ്യാപകരാണെന്നാരോപിച്ച് പിതാവ് ദീപക് അശോക് ബിഡ്‌ലാൻ രംഗത്തെത്തി. രാവിലെ സന്തോഷത്തോടെ സ്കൂളിലേക്കു പോയ മകൾ ആത്മഹത്യ ചെയ്തെന്ന വാർത്തയാണ് തന്നെ തേടി വന്നതെന്നും യാതൊരു മനോവിഷമങ്ങളും മകൾക്കുണ്ടായിരുന്നില്ലെന്നും ദീപക് പറഞ്ഞു. അധ്യാപകർ മകളെ മാനസികമായി പീഡിപ്പിച്ചിരിക്കാമെന്നും ദീപക് കൂട്ടിച്ചേർത്തു.  

  • Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം   


സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ താൻ ജോലിക്കിടെയാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും ഉടൻ സ്കൂളിലെത്തിയെങ്കിലും മകളെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് അറിഞ്ഞതെന്നും ദീപക് പറഞ്ഞു. ‘‘മകൾ വീട്ടിൽ യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ല. സ്കൂളിലേക്ക് പുറപ്പെട്ടപ്പോഴും അവൾ സന്തോഷവതിയായിരുന്നു. സ്കൂളിലെത്തിയ ശേഷം അധ്യാപകർ അവളെ വേദനിപ്പിച്ചിരിക്കാം. മകളുടെ മരണത്തിൽ അധ്യാപകർക്കെതിരെ അന്വേഷണം വേണം’’–ദീപക് അശോക് ബിഡ്‌ലാൻ പറഞ്ഞു.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സദർ ബസാർ ‌ഇൻസ്പെക്ടർ സന്ദീപ് ഭാരതി പറഞ്ഞു. അധ്യാപകർ മാനസിക പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിൽ ഒരു മാസത്തിനിടെ പുറത്തുവരുന്ന രാജ്യത്തെ നാലാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്.  English Summary:
Student suicide in Maharashtra has shaken the community. The eighth-grade student jumped from a school building, and the father alleges teacher harassment led to the tragic event.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470360