തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന ആരോപണക്കേസിലെ ഹൈക്കോടതി വിധി സർക്കാരിനും മുഖ്യമന്ത്രിക്കും ആശ്വാസമായി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെയാണ്, മറ്റൊരു കേസിലെ വിധി അനുകൂലമായി വന്നിരിക്കുന്നത്.
അജിത്കുമാറിനെ സഹായിക്കാൻ ഇടപെട്ടെന്ന സൂചനയോടെ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതി നടത്തിയ അതീവ ഗുരുതര പരാമർശങ്ങളാണ് ഹൈക്കോടതി നീക്കിയത്. വിശ്വസ്തനായ അജിത്കുമാറിനെ കേസിൽനിന്ന് രക്ഷിക്കാൻ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്ന ആരോപണമുന്നയിച്ച്, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. പിണറായി വിജയനെതിരെ സമീപകാലത്ത് ഏതെങ്കിലും കോടതിയിൽ നിന്നുണ്ടായ ഏറ്റവും രൂക്ഷമായ പരാമർശമാണ് കഴിഞ്ഞ ഓഗസ്റ്റിൽ പ്രത്യേക വിജിലൻസ് കോടതിയിൽ നിന്നുണ്ടായത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ രാഷ്ട്രീയ നേതൃത്വത്തിനു റോളില്ലെന്നും വിജിലൻസ് മാന്വൽ കാറ്റിൽപറത്തി എഡിജിപിയെ രക്ഷിച്ചെടുക്കാൻ ‘അദൃശ്യശക്തി’ പ്രവർത്തിച്ചെന്നുമടക്കമുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അദൃശ്യശക്തിയെന്നത് മുഖ്യമന്ത്രിയാണെന്നുറപ്പിച്ചു പ്രതിപക്ഷം രംഗത്തിറങ്ങിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Relief for Pinarayi Vijayan: Chief Minister Pinarayi Vijayan receives relief as the High Court quashes remarks in ADGP MR Ajithkumar\“s illegal assets case. The verdict alleviates pressure amid ongoing controversies related to the Sabarimala gold smuggling case, providing a respite for the government.