search

ശ്രീകുരുംബ ഭഗവതി ക്ഷേത്രം: ആൽത്തറപ്പൊത്തുകളിൽ വിഷപ്പാമ്പുകൾ; ആശങ്കയോടെ ഭക്തർ

LHC0088 Yesterday 11:18 views 305
  

  



കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആൽത്തറകളിൽ പൊത്തുകളിൽ പാമ്പുകളുടെ സാന്നിധ്യം. ആശങ്കയോടെയാണ് ഇവിടെ ഭക്തർ വിശ്രമിക്കുന്നത്. കാലപ്പഴക്കം ചെന്ന ആൽത്തറകളിലെ പൊത്തുകളിൽ വിഷപാമ്പുകൾ ഉൾപ്പെടെ വന്നെത്തുന്നതു ഗുരുതരമായ അപകടമാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഏതാനും മാസം മുൻപ് ക്ഷേത്രത്തിൽ എത്തിയ ഭക്തർക്കു പാമ്പ് കടിയേറ്റിരുന്നു. കഴിഞ്ഞ വർഷം കിഴക്കേ നടയിൽ ആൽത്തറയിൽ കിടന്ന ആളുടെ കഴുത്തിനു താഴെക്കൂടി പാമ്പ് ഇഴഞ്ഞു പോയി. ഏതാനും ദിവസങ്ങൾക്കു മുൻപും ആൽത്തറയിൽ ഭക്തർ ഇരിക്കാൻ എത്തിയപ്പോൾ പാമ്പിനെ കണ്ടു മടങ്ങിപ്പോയി.   ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആൽത്തറകളിലൊന്ന്.

ശ്രീകുരുംബ ക്ഷേത്രത്തിൽ അവകാശത്തറകൾ എന്ന് അറിയപ്പെടുന്നു ആൽത്തറകൾ പ്രസിദ്ധമാണ്. ഇപ്പോൾ 84 ആൽത്തറകളാണുള്ളത്. ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികളുടെ വിശ്രമ കേന്ദ്രമായ ആൽത്തറകൾ ഭരണി നാളുകളിൽ അവകാശത്തറകളാണ്. ഭരണി ഉത്സവത്തിന്റെ വിശിഷ്ടമായ തൃച്ചന്ദന ചാർത്ത് പൂജയ്ക്കു ശേഷം കാവുതീണ്ടലിനു അനുമതി നൽകാൻ വലിയ തമ്പുരാൻ ഉപവിഷ്ഠനാകുന്നത് നിലപാട് തറയിലാണ്.

ഇൗ സമയം വടക്കേ മലബാറിൽ നിന്നു ഭരണി ഉത്സവത്തിനു എത്തുന്ന ഓരോ ദേശക്കാരുടെ സ്ഥാനം പിടിക്കുന്നത് ഇൗ അവകാശത്തറകളാണിത്. ചില ആൽത്തറകൾ തറവാട്ടുകാർക്കു മാത്രം ആകുമ്പോൾ ചിലത് ദേശക്കാരുടെതാകും. പഴയ കാലത്തിന്റെ ഓർമകളുണർത്തി ആൽത്തറകളിൽ നിന്നു വലിയ തമ്പുരാന്റെ അനുമതിയോടെ ഇന്നും പാട്ടം പിരിക്കുന്നുണ്ട്. ഇൗ പിരിവിനായി ആൽത്തറ അധികാരി എന്ന സ്ഥാനം നിലനിൽക്കുന്നുണ്ട്. English Summary:
Kodungallur Temple snakes are posing a risk to devotees due to their presence in the temple\“s Altharas. The Altharas, traditionally resting places for devotees, now present a danger with frequent snake sightings and past incidents of snakebites, raising concerns about safety within the temple premises.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159112