തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ എ.പത്മകുമാർ അറസ്റ്റിലായതോടെ ആ ബോർഡിലെ മറ്റ് അംഗങ്ങളിലേക്കും ചോദ്യമുന നീളുന്നു. ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കിയെടുത്ത് തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കേരളത്തിനു പുറത്തേക്കു കൊടുത്തുവിടാൻ നിയമവിരുദ്ധമായ തീരുമാനമെടുത്തതു ആ ബോർഡാണ്.
Also Read എ.പത്മകുമാർ: 34–ാം വയസ്സിൽ എംഎൽഎ, 42 വർഷമായി സിപിഎം ജില്ലാ കമ്മിറ്റിയംഗം; എന്നും പിണറായി പക്ഷത്ത്
തട്ടിപ്പിനു കാരണമായ ഈ തീരുമാനത്തിലും തുടർന്നുണ്ടായ ഗുരുതരമായ അലംഭാവത്തിലും പ്രസിഡന്റിനും അംഗങ്ങൾക്കും രേഖാമൂലം തന്നെ കൂട്ടുത്തരവാദിത്തമാണുള്ളത്. സിപിഐ നേതാവ് കെ.പി.ശങ്കരദാസ്, സിപിഎം പ്രതിനിധി എൻ.വിജയകുമാർ എന്നിവരായിരുന്നു അംഗങ്ങൾ. ഇരുവരെയും കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യംചെയ്തെന്നാണു വിവരം.
പത്മകുമാറിന്റെ കാലത്ത് ദേവസ്വം കമ്മിഷണറും പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എൻ.വാസുവിനെയും എസ്ഐടി അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെയുള്ള തെളിവുകളിൽ ആ ബോർഡിലെ മറ്റ് അംഗങ്ങൾക്കു പങ്കുള്ളതായി കണ്ടെത്താനായിരുന്നില്ല.
2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
ശബരിമലയിലെ പാളികളിൽ പൂശിയശേഷം ബാക്കിവന്ന സ്വർണം ഒരു പെൺകുട്ടിയുടെ കല്യാണത്തിന് ഉപയോഗിക്കുന്നതിൽ ബോർഡിന്റെ നിലപാടു തേടിയുള്ള ഇ മെയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അയച്ചത് ബോർഡ് പ്രസിഡന്റായിരുന്ന എൻ.വാസുവിനാണ്. അദ്ദേഹം അതു ബോർഡ് യോഗത്തിൽ ചർച്ച ചെയ്തില്ലെന്നാണു വിവരം. പകരം തിരുവാഭരണം കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്കു ഫോർവേഡ് ചെയ്ത ശേഷം തുടർനടപടികളെടുക്കാതെ കണ്ണടയ്ക്കുകയായിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കൂടാതെ തട്ടിപ്പുനടന്ന കാലത്തെ ബോർഡും ഉദ്യോഗസ്ഥരുമടക്കം 15 പ്രതികളാണ് 2 കേസുകളിലുമായുള്ളത്. 6 പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. പത്മകുമാറും വാസുവും ഉൾപ്പെടെ നൽകിയിരിക്കുന്ന മൊഴികളിൽ, കേസിൽ പ്രതി ചേർത്തിട്ടില്ലാത്ത പ്രമുഖർക്കെതിരെയടക്കം പരാമർശങ്ങളുണ്ടെന്നാണ് സൂചന. അവരുടെ പങ്കും എസ്ഐടി അന്വേഷിച്ചേക്കും. പങ്കു വ്യക്തമായാൽ പ്രതിചേർക്കാനും സാധ്യതയുണ്ട്.
ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെ അറിയിക്കാതെ, കഴിഞ്ഞ സെപ്റ്റംബറിൽ ദ്വാരപാലക ശിൽപപാളികൾ വീണ്ടും അഴിച്ചെടുത്ത് സ്വർണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയതും സംശയാസ്പദമാണെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. 2019ലെ കൊള്ള മറയ്ക്കാനുള്ള ശ്രമമാണിതെന്നാണു ഉത്തരവു നൽകുന്ന സൂചന. ഇതു കഴിഞ്ഞ ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കുന്നു. അന്വേഷണ നടപടികൾ ആ ബോർഡിലേക്കും നീണ്ടേക്കാം. English Summary:
Sabarimala Gold Scam: Former Devaswom Board President Arrested, Probe Widens