search

ജോലി ഏല്‍പ്പിക്കുമ്പോൾ ജോലിഭാരവും നോക്കണം

cy520520 Yesterday 11:17 views 324
  



ശുദ്ധമായ വോട്ടർ പട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറ. അതു കൊണ്ട് വോട്ടർ പട്ടിക കാലാകാലങ്ങളിൽ പുതുക്കേണ്ടത് അനിവാര്യം തന്നെയാണ്. -മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും ഒന്നിലധികം ബൂത്തുകളിൽ പേരു വന്നവരുടെയും വിവരങ്ങൾ കണ്ടെത്തി അവരെ നീക്കം ചെയ്യാനുള്ള നടപടികൾ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമാണ്. അതിനൊപ്പം പുതുതായി അപേക്ഷിക്കുന്നവരയും മാറിത്താമസിക്കാനെത്തിയവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം. ഒാരോ വർഷവും നടക്കുന്ന ഇത്തരം പുതുക്കലിനെയാണ് സ്പെഷൽ സമ്മറി റിവിഷൻ എന്നു വിളിക്കുന്നത്. അർഹതതയുള്ള ഒരു പൗരനും വോട്ടു ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തരുത് എന്ന പൊതുതത്വമാണ് ഇൗ പ്രക്രിയകൾക്കെല്ലാം അടിസ്ഥാനം.

  • Also Read ‘ആകെ കിട്ടിയത് ഒന്നര മണിക്കൂർ ക്ലാസും ചായയും പഴംപൊരിയും; വീട്ടിലെത്തിയപ്പോൾ പുകില്!   


ബൂത്ത് തലത്തിൽ പ്രവർത്തിച്ച് വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തിൽ മുഖ്യ പങ്കാളികളാകുന്നവരാണ് ബൂത്ത് ലെവൽ ഒാഫിസർമാർ അഥവാ ബിഎൽഒമാർ. 2009 മുതലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഎൽഒ സംവിധാനം ആരംഭിച്ചത്. ഇവരെ നിയമിക്കുന്നതിന് വ്യക്തമായ മാർഗ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർ അവരുടെ ഉദ്യോഗത്തിനു പുറമെ ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണ് ബിഎൽഒ എന്ന ജോലി. നല്ല രീതിയിൽ പരിശീലനം നൽകിയ ശേഷമാണ് ഇവരെ ജോലിക്കു നിയോഗിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

  • Also Read ‘എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കണം, ഇല്ലെങ്കിൽ ഭരണസംവിധാനം സ്തംഭിക്കും’; കേരളം സുപ്രീം കോടതിയിൽ   


എന്നാൽ, സാധാരണ എല്ലാ വർഷവും ചെയ്തു വരുന്ന സ്പെഷൽ സമ്മറി റിവിഷൻ പോലെയോ തിരഞ്ഞെടുപ്പ് സമയങ്ങളിൽ പരിശോധനയ്ക്കും സ്ലിപ് വിതരണത്തിനും പോകുന്നതു പോലെയോ അല്ല സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം അഥവാ എസ്ഐആർ. ബൂത്തിലെ എല്ലാ വീടുകളും സന്ദർശിച്ച്, എന്യൂമറേഷൻ ഫോം നൽകി അവ പൂരിപ്പിച്ച് തിരികെ വാങ്ങുക എന്നത് കഠിനമായ ജോലി തന്നെയാണ്. ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് ഇൗ പ്രക്രിയ ബിഎൽഒമാർക്ക് പൂർത്തിയാക്കേണ്ടി വരുന്നത്. അതു പൂർക്കിയാക്കാൻ ആവശ്യത്തിനു സമയം നൽകണമെന്ന ആവശ്യം ന്യായമാണ്.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇപ്പോൾ വിതരണം ചെയ്യുന്ന എന്യൂമറേഷൻ ഫോമിൽ 2002ലെ എസ്ഐആർ വിവരങ്ങൾ കൂടി വോട്ടർമാർ പൂരിപ്പിച്ചു നൽകേണ്ടതുണ്ട്. അതിനായി 23 വർഷം മുൻപത്തെ പല വിവരങ്ങളും ഒരു വോട്ടർ ഒാർമിച്ചെടുക്കുകയോ കണ്ടു പിടിച്ചെടുക്കുകയോ വേണം. ഏതു പോളിങ് ബൂത്തിലാണ് 2002ൽ വോട്ടു ചെയ്തത്, ഏതു നിയമസഭാ മണ്ഡലത്തിലായിരുന്നു വോട്ട് തുടങ്ങിയ വിവരങ്ങൾ വോട്ടറുടെ പക്കലുണ്ടാകണം. കേരളത്തിൽ അന്ന് ഉണ്ടായിരുന്ന പല മണ്ഡലങ്ങളും ഇപ്പോൾ ആ പേരിലല്ല അറിയപ്പെടുന്നത്. ഉദാഹരണത്തിന്, 2004ലെ മണ്ഡല പുനർനിർണയത്തിനു ശേഷം തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം ഇൗസ്റ്റ് തുടങ്ങിയ മണ്ഡലങ്ങളുടെ പേരു മാറി. 2002ലെ എസ്ഐആർ വിവരങ്ങൾ മണ്ഡല പുനർനിർണയത്തിനു മുൻപുള്ളതായതിനാൽ അതിലെ വിവരങ്ങൾ വ്യക്തമായി കണ്ടുപിടിക്കുന്നതിനു ബുദ്ധിമുട്ടു നേരിടാം.

ബിഎൽഒമാർക്ക് കൃത്യമായ പരിശീലനം നൽകിയാൽ മാത്രമേ വോട്ടറെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കാനും എസ്ഐആർ ഫോം പൂരിപ്പിക്കാനും സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട് സമയപരിധിക്കുള്ളിൽ എത്ര പരിശീലന ക്ലാസുകൾ നൽകിയിട്ടുണ്ടെന്നും അറിയില്ല. നൽകിയിട്ടുണ്ടെങ്കിൽ പോലും കളത്തിലിറങ്ങി ജോലി ചെയ്യുമ്പോൾ മാത്രമേ എത്ര വേഗത്തിൽ ജോലി പൂർത്തിയാക്കാൻ കഴിയൂ എന്നു വ്യക്തമാകൂ. വിവിധ മേഖലകളിൽ നിന്ന് വ്യത്യസ്ത കഴിവുകളോടെ വരുന്നവർക്ക് ഏതു തരത്തിലാണ് ജോലിഭാരവും മാനസിക സമ്മർദവും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് എല്ലാവർക്കും മനസ്സിലാകണമെന്നില്ല. കൃത്യമായ ലക്ഷ്യം വച്ച് സമയബന്ധിതമായി ജോലി പൂർത്തിയാക്കാൻ എല്ലാവർക്കും കഴിയണമെന്നുമില്ല. സാങ്കേതികമായ അറിവും കാര്യക്ഷമതയും കൂടി എസ്ഐആർ കൈകാര്യം ചെയ്യുന്ന ബിഎൽഒമാർക്ക് ആവശ്യമാണ്. അതിനു കഴിയാത്തവർക്കു നേരേ സഹായഹസ്തം നീട്ടേണ്ടതുണ്ടെന്നാണ് കണ്ണൂരിൽ നടന്ന മരണം നമ്മളെ പഠിപ്പിക്കുന്നത്.

കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് കുന്നും മലയും ഒക്കെ കടന്ന് വോട്ടർമാരുടെ വീടുകളിലെത്തേണ്ട മേഖലകളുമുണ്ട്. ഇവിടങ്ങളിൽ എല്ലാ വീടുകളിലും എത്താൻ ബിഎൽഒയ്ക്ക് കൂടുതൽ സമയം വേണ്ടിവരും. ചില ബൂത്തുകളിൽ കൂടുതലും ചിലതിൽ കുറച്ചും വീടുകളുണ്ടാകും. വോട്ടർമാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളുമുണ്ട്. സ്ഥലങ്ങളുടെ പ്രത്യേക തിരിച്ചറിഞ്ഞ് ബിഎൽഒമാരെ വിന്യസിക്കുന്നതാണ് കൂടുതൽ പ്രായോഗികമായ രീതി. ജോലിഭാരം ബിഎൽഒമാർക്കു മേൽ അടിച്ചേൽപ്പിക്കുന്നതിനു പകരം അവരിൽ നിന്ന് ദിവസേന അഭിപ്രായം ശേഖരിച്ച് എസ്ഐആർ പ്രവർത്തന രീതിയിൽ മാറ്റം വരുത്തുകയാണു വേണ്ടത്. കേരളത്തിൽ ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്ന സമയം കൂടിയാണ്. അതിനോടുബന്ധിച്ചുള്ള ബിഎൽഒമാരുടെ ജോലിഭാരം കൂടി കണക്കിലെടുക്കേണ്ടതാണ്.

(ചീഫ് സെക്രട്ടറിയും ദീർഘകാലം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസറുമായിരുന്നു ലേഖിക)
English Summary:
Nottam: Voter list revision is crucial for maintaining the integrity of the democratic process. It involves updating voter lists by removing deceased or relocated individuals while adding new eligible voters. BLO\“s are very important in this process, however, their workload must be considered to ensure accurate and efficient voter list updates.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156729