Qവിവാഹശേഷം 8 വർഷമായി ഭർത്താവിന്റെ വീട്ടിലാണു വോട്ട്. 2002ൽ വോട്ടുണ്ടായിരുന്നില്ല. എസ്ഐആറിൽ എന്തുചെയ്യണം?
- Also Read മുത്തശ്ശിക്ക് മുത്തം നൽകി സ്കൂളിലേക്ക് ഇറങ്ങി; കണ്ണീർത്തുള്ളിയായി മടക്കം
A2025ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ ഭർത്താവിന്റെ വീട്ടിൽ ഫോം ലഭിക്കും. ഫോമിന്റെ ‘എ’, ‘സി’ ഭാഗങ്ങളാണ് പൂരിപ്പിക്കേണ്ടത്.
- Also Read കാത്തിരിക്കൂ, ഹോർത്തൂസിൽ കാത്തി ക്യാമറ തുറക്കും
2002ൽ നിങ്ങളുടെ അച്ഛൻ, അമ്മ, അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരിൽ ആർക്കെങ്കിലും വോട്ടുണ്ടായിരുന്നോയെന്നു പരിശോധിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ അച്ഛന്റെ പേരുണ്ടെങ്കിൽ ബന്ധുവിന്റെ കോളത്തിൽ (സി ഭാഗം) അദ്ദേഹത്തിന്റെ പേരു നൽകാം. നിങ്ങളിപ്പോൾ താമസിക്കുന്ന മണ്ഡലത്തിലല്ല അന്ന് അച്ഛനു വോട്ടുള്ളതെങ്കിലും പ്രശ്നമില്ല. സി ഭാഗം പൂരിപ്പിക്കുമ്പോൾ വോട്ടറുടെ പേരിനു നേരെ അച്ഛന്റെ പേരും, ബന്ധുവെന്ന കോളത്തിൽ 2002ലെ പട്ടികയിൽ അച്ഛന്റെ ബന്ധുവായി (റിലേറ്റഡ് പഴ്സൻ) വച്ചിരിക്കുന്ന ആളുടെ പേരും നൽകുക. മണ്ഡലം, മണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ തുടങ്ങിയവ പൂരിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, അച്ഛൻ 2002ൽ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേരും വിവരങ്ങളുമാണ് നൽകേണ്ടത്. ഫോമിന്റെ ആദ്യഭാഗം (എ) പൂരിപ്പിക്കുമ്പോൾ നൽകേണ്ടത് ഇപ്പോഴുള്ള വിവരങ്ങളാണ്, 2002ലേതല്ല.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
Q2002ൽ എന്റെ സ്വന്തം വീട്ടിലായിരുന്നു വോട്ട്, വിവാഹശേഷം വോട്ട് ഭർത്താവിന്റെ വീട്ടിലേക്കു മാറ്റി. എന്തുചെയ്യണം?
A2025ലെ പട്ടികയിൽ വോട്ടുണ്ടെങ്കിൽ ഫോം ഭർത്താവിന്റെ വീട്ടിലെത്തും. ഫോമിന്റെ എ,ബി കോളങ്ങൾ പൂരിപ്പിക്കണം. 2002ലെ പട്ടികയിലെ നിങ്ങളുടെ പേര്, വോട്ടർ ഐഡി നമ്പർ, മണ്ഡലത്തിന്റെ പേര്, അന്ന് പട്ടികയിലുള്ള ബന്ധുവിന്റെ പേര് തുടങ്ങിയവയാണു നൽകേണ്ടത്. മറ്റൊരു മണ്ഡലമാണെങ്കിലും പ്രശ്നമില്ല.
Qസ്വന്തം വീട്ടിലെ വോട്ട് വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്കു മാറ്റിയില്ല. ഫോം കിട്ടുമോ?
Aസ്വന്തം വീട്ടിൽ ഇപ്പോഴും വോട്ടുണ്ടോയെന്ന് 2025ലെ പട്ടികയിൽ പരിശോധിക്കാം. ഉണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം വീട്ടിലായിരിക്കും ഫോം വരിക. അത് മുകളിൽ പറഞ്ഞതുപോലെ പൂരിപ്പിച്ചുനൽകാം. ഭർത്താവിന്റെ വീട്ടിലേക്കു മാറ്റണമെങ്കിൽ ഫോം 8 പൂരിപ്പിച്ചു നൽകാം. ഓൺലൈനായി ചെയ്യാൻ: voters.eci.gov.in
Q2002ലെ പട്ടികയിൽ പേരുണ്ടായിരുന്നു. 2025ൽ പേരില്ല. എന്തുചെയ്യും?
2025ലെ പട്ടികയിൽ പേരുള്ളവർക്കാണ് അതിൽ പറയുന്ന വിലാസത്തിൽ ഫോമുകൾ നൽകുന്നത്. നിങ്ങൾക്ക് ‘ഫോം 6’ പൂരിപ്പിച്ചുനൽകി പുതിയ വോട്ടറാകാം.
Qതദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയാണോ നോക്കേണ്ടത്?
Aഅല്ല. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) തയാറാക്കുന്ന വോട്ടർപട്ടികയിൽ മാത്രമാണ് എസ്ഐആർ നടക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിനുള്ള പട്ടികയ്ക്ക് ഇതുമായി ഒരു ബന്ധവുമില്ല. അതിലെ വിവരങ്ങൾ (ഐഡി അടക്കം) എന്യൂമറേഷൻ ഫോമിൽ എഴുതരുത്.
Qതദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഫോം ലഭിക്കുമോ?
Aതദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുണ്ടെന്നു കരുതി ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) തയാറാക്കുന്ന പട്ടികയിൽ നിങ്ങളുണ്ടാകണമെന്നു നിർബന്ധമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും (എസ്ഇസി) ലോക്സഭാ, നിയമസഭ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമാണു തയാറാക്കുന്നത്. electoralsearch.eci.gov.in എന്ന സൈറ്റിൽ പോയാണു പരിശോധിക്കേണ്ടത്.
Qഫോം പൂരിപ്പിക്കേണ്ടത് ഏതു ഭാഷയിലാണ്?
Aഭാഷ സംബന്ധിച്ച നിബന്ധനയില്ല. മലയാളമായാൽ നല്ലതെന്നാണ് അധികൃതർ പറഞ്ഞത്. ഇംഗ്ലിഷിൽ ഫോം പൂരിപ്പിച്ചാലും സ്വീകരിക്കും. ഇംഗ്ലിഷ് ആയാലും ബിഎൽഒ മലയാളത്തിലായിരിക്കും ഡേറ്റ എൻട്രി നടത്തുന്നത്.
Q2002ൽ ഞാൻ മറ്റൊരു ജില്ലയിലായിരുന്നു. അവിടെയാണോ ഫോം ലഭിക്കുക?
Aഅല്ല. 2025ലെ പട്ടികയിൽ നിങ്ങളുടെ വിലാസം ഏതാണോ അവിടെയാണ് ഫോം ലഭിക്കുക. 2002ൽ നിങ്ങളുടെ വോട്ട് എവിടെയായാലും അത് ഫോം പൂരിപ്പിക്കുമ്പോൾ പൂരിപ്പിച്ചാൽ മതി.
ഇൻപുട്സ്: ജിക്കു വർഗീസ് ജേക്കബ് English Summary:
How to Update Your Vote for 2025: Voter List FAQs cover all essential questions and answers about the voter list including voter ID status checks, application process, and details on filling out specific forms. If your name is on the 2025 list, you will receive the forms at the address mentioned. |
|