ചേർത്തല∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ചേർത്തല നഗരസഭ പതിനഞ്ചാം ചക്കരക്കുളം വാർഡിൽ മത്സരിക്കുന്ന ഹരിതയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാമ്പല ഭാഗത്ത് വച്ച് തെരുവുനായയുടെ കടിയേറ്റത്. കൈകളുടെ മുകൾ ഭാഗത്താണ് കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. English Summary:
Stray Dog attacked UDF Candidate During Election Campaign in Cherthala: UDF candidate bitten by a street dog during campaigning in Cherthala. The candidate, Haritha, received treatment at Alappuzha Medical College Hospital after the incident. |