search

എന്യൂമറേഷൻ ഫോം: രോഷം, നിസ്സഹായത; കുരുങ്ങി ബിഎൽഒമാർ

LHC0088 12 hour(s) ago views 1057
  



തിരുവനന്തപുരം ∙ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ സംസ്ഥാനത്തെ നിരവധി ബിഎൽഒമാർ തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി രോഷത്തോടെ മുന്നാട്ടുവരാൻ തുടങ്ങി. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിലെ തടസ്സങ്ങളും മേലുദ്യോഗസ്ഥരിൽനിന്നുള്ള പീഡനങ്ങളും തുടങ്ങി ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്തമാണ്. പക്ഷേ, 2 കാര്യങ്ങളിൽ എല്ലാവർക്കും ഒരേ സ്വരമാണ്. എസ്ഐആർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം. കൂടുതൽ പേരെ നിയമിക്കണം. ഏതാനും ബിഎൽഒമാർ അവരുടെ അനുഭവം വിവരിക്കുന്നു.  

  • Also Read പ്രതിഷേധത്തിനുനേരെ കണ്ണടച്ച് കമ്മിഷൻ; ജോലിഭാരമൊഴിയാതെ ബിഎൽഒമാർ, ഫോംവിതരണവും തിരിച്ചുവാങ്ങലും പ്രതിസന്ധിയിൽ   


ബിഹാറിൽ 90; ഇവിടെ 30 ദിവസം

ബിഹാറിൽ 90 ദിവസം നൽകിയ സ്ഥാനത്താണ് ഇവിടെ 30 ദിവസം കൊണ്ട് എസ്ഐആർ പൂർത്തിയാക്കേണ്ടത്. പഴയ ബൂത്തുകൾ വിഭജിച്ചതിനാൽ ഒരു വീട്ടിലെ വോട്ടു പോലും ചിലപ്പോൾ 2 ബൂത്തുകളിലായിരിക്കും. ഇതു വലിയ തലവേദനയാണ്. ആദ്യം 300 ഫോമുകളും പിന്നീട് 800 ഫോമുകളുമാണു ലഭിച്ചത്. ഇതിൽ രണ്ടിലും പെടാത്ത വോട്ടർമാരുടെ ലിസ്റ്റുമായി, ഒരിക്കൽ പോയ വീടുകളിൽ പിന്നീടും പോകേണ്ടി വന്നത് ജോലി ഇരട്ടിപ്പിച്ചു. 2002ലെ വോട്ടർപട്ടികയിൽ ഇല്ലാത്തവരുടെ ഭാഗം പൂരിപ്പിക്കുന്നതു സംബന്ധിച്ച് പലർക്കും ആശയവ്യക്തത വന്നിട്ടില്ല. പല ബിഎൽഒമാരും അതത് ബൂത്തിനു പുറത്തുള്ളവരാണ്. അതുകൊണ്ടു തന്നെ വീടുകൾ കണ്ടെത്തുന്നതിന് വളരെയധികം പ്രയാസം നേരിടുന്നു.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അപ്‌ലോഡ് ചെയ്യാനും തടസ്സം

  • Also Read ‘അവരുടെ ഏരിയയല്ലേ, നിൽക്കാൻ കഴിയില്ല’: ബിഎൽഒ അനീഷിന്റെ ഫോൺസംഭാഷണം പുറത്ത്   


ജോലി ചെയ്യുന്നതിൽ ചെറിയ പോരായ്മ ഉണ്ടായാൽ വില്ലേജ് ഓഫിസിൽനിന്നു മുതൽ ആർഡിഒ ഓഫിസിൽനിന്നു വരെ ഫോൺ വിളികൾ വരും. സഹായത്തിന് ആരുമില്ല. ചിലർക്ക് 3 വാർഡുകൾ ചേർന്നാണ് ഒരു ബൂത്ത്. ചിലർക്ക് 2 വാർഡുകൾ മാത്രമേയുള്ളൂ. 1,200 വോട്ടർമാർ കഴിഞ്ഞാൽ ബൂത്ത് രണ്ടാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും നടപ്പാക്കിയിട്ടില്ല. സെപ്റ്റംബറിൽ 2025ലെ പട്ടിക നൽകിയ ശേഷം ഉദ്യോഗസ്ഥർ പറഞ്ഞത് 40 വയസ്സിനു താഴെയുള്ളവരെയും അതിനു മുകളിലുള്ളവരെയും വേർതിരിച്ച് ആപ്പിൽ ചേർക്കാനാണ്. ഇപ്പോൾ ആപ്പിൽ അതിനുള്ള സൗകര്യം ഇല്ല. ഇതുവരെ ചെയ്ത പണി പാഴായി.

വിവിധ ഘട്ടങ്ങളിലായി ഫോം ലഭിച്ചതും ആശയക്കുഴപ്പമുണ്ടാക്കി. ഇതുവരെ 60 ശതമാനത്തോളം വീടുകളിൽ ഫോം നൽകി. 5 വീടുകളിൽ നിന്നു മാത്രമേ പൂരിപ്പിച്ച ഫോം തിരിച്ചുകിട്ടിയിട്ടുള്ളൂ. പൂരിപ്പിച്ച ഫോം കഴി‍ഞ്ഞ ദിവസം ഫോൺ വഴി അപ്‌ലോഡ് ചെയ്തെങ്കിലും വേഗം കുറവാണ്. ആപ്പിൽ ഇടയ്ക്കിടയ്ക്ക് തടസ്സം കാണിക്കുന്നു. ഒരു ദിവസം അഞ്ചോ, ആറോ ഫോം മാത്രമാണ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നത്.  

വ്യാജക്കണക്കിനു ശ്രമിച്ചു; പിടിയിലായി

ഈ മാസം 15ന് തന്നെ ജോലി പൂർത്തിയായെന്നു കാണിക്കാൻ എന്യൂമറേഷൻ ഫോം 100% വിതരണം ചെയ്തതെന്ന കണക്ക് വ്യാജമായി അപ്‌ലോഡ് ചെയ്തു. ചില ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നു ഇത്. പക്ഷേ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇതു പിടികൂടിയപ്പോൾ ഉദ്യോഗസ്ഥർ ഞങ്ങളുടെ തലയിൽ കെട്ടിവച്ച് കയ്യൊഴിഞ്ഞു. അതോടെ വീണ്ടും ഫോമുകൾ അപ്‍ലോഡ് ചെയ്യേണ്ട അവസ്ഥയായി. ജോലി ഇരട്ടിയായി.

നായയുടെ കടിയേൽക്കാത്തത് ഭാഗ്യം

പ്രായംചെന്നവർ മാത്രമുള്ള വീടുകളിൽ പലപ്പോഴും അകത്തേക്കു പ്രവേശിപ്പിക്കാൻ പോലും അനുവദിക്കില്ല. ബിഎൽഒ ആണെന്നു പറഞ്ഞാലും അവർക്കു പേടിയാണ്. അഴിച്ചു വിട്ടിരിക്കുന്ന വളർത്തു നായ്ക്കൾ കാരണം പല വീടുകളിലെയും ആളുകളെ കാണാൻ പോലും സാധിച്ചിട്ടില്ല. പലയിടത്തും നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വോട്ട് ചോദിച്ചു വരുന്നവർ ആണെന്നു കരുതി ഞങ്ങളെ കണ്ടാൽ വീടിനു പുറത്തിറങ്ങാത്തവരും ഉണ്ട്.

രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പ് തിരക്കിൽ

ഞങ്ങളിൽ പലർക്കും ബൂത്തുകളിലെ വോട്ടർമാരെ അറിയില്ല. ഇതിനു പാർട്ടി പ്രതിനിധികളായ ബൂത്ത് ലവൽ ഏജന്റുമാർ കൂടെ വേണം. അവരാണെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. 3 വട്ടം പോയിട്ടും ആളില്ലാത്ത വീടുകളുണ്ട്. എന്യൂമറേഷൻ ഫോം വീട്ടിൽ വച്ചിട്ടു പോയാലും ഇവർക്കു കിട്ടിയോ എന്ന ആശങ്ക തുടരും. ചില വലിയ വീടുകളിൽ ചെന്നാൽ വാതിൽ തുറക്കാൻ ഏറെ സമയം വേണം. ഫോം വാങ്ങാൻ വിസമ്മതിക്കുന്നവരുണ്ട്.  

മേലുദ്യോഗസ്ഥരുടെ സസ്പെൻഷൻ ഭീഷണി

ഏതെങ്കിലും ബിഎൽഒ അവരുടെ ജോലി കൂടുതൽ ചെയ്താൽ അതിന്റെ ശതമാനം കാണിച്ച് ഉദ്യോഗസ്ഥർ വാട്സാപ്പിൽ സന്ദേശമിടും. അവർ ഇത്രയും ചെയ്തല്ലോ. നിങ്ങൾ എന്താ ചെയ്യാത്തത്? ഇങ്ങനെയാണു ചോദ്യം. മറ്റുള്ളവരെ മോശക്കാരാക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ കമന്റുകൾ. ബിഎൽഒയുടെ മരണം സംഭവിച്ചതിനു പിന്നാലെ 2 ദിവസമായി പ്രശ്നമില്ല. 30 ശതമാനത്തിൽ താഴെ പൂർത്തിയാക്കുന്നവരെ റെഡ് വിഭാഗത്തിൽ പെടുത്തുമെന്നും മെമ്മോ, സസ്പെൻഷൻ എന്നിവയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയാണ്.

ഫോം വാങ്ങുന്നതിന് സെന്റർ

ആദ്യം ഫോം നൽകി പൂരിപ്പിച്ച ശേഷം ശേഖരിക്കാൻ വീണ്ടും വരുമെന്ന് അറിയിച്ചു. ഇപ്പോൾ പറയുന്നു വാർഡിൽ ഒരു കേന്ദ്രത്തിൽ കലക്‌ഷൻ സെന്റിൽ എത്തിക്കാൻ. അതായത് വീണ്ടും വീടുകളിൽ കയറിയിറങ്ങി സെന്ററിൽ എത്താൻ ആവശ്യപ്പെടണം. ഒരു വീട്ടിൽ 23 വർഷം മുൻപ് വോട്ടുള്ള ആളെ കണ്ടെത്തി ആ വീട്ടിലെ മറ്റുള്ള വോട്ടർമാരെ അയാളുടെ എപിക് നമ്പറിൽ ചേർക്കണം. ഇതൊക്കെ വലിയ ദുരിതമാണ്.

വിവാഹം കഴിഞ്ഞ് 2002ൽ പോയവർ 2002ൽ വോട്ട് ചെയ്ത പാർട്ട് നമ്പർ ഉൾപ്പെടെ എഴുതി നൽകിയാൽ മാത്രമേ പേര് വരൂ. കാരണം ഭർത്താവിന്റെ പേരിൽ പേര് ചേർക്കാൻ കഴിയുന്നില്ല. ഫോം കൊടുത്ത് തിരികെ വാങ്ങണമെന്ന് ആദ്യം പറഞ്ഞു.  ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത് എത്ര കൊടുത്തു എന്നല്ല, വോട്ടറെ കണ്ടു പിടിച്ചില്ലെങ്കിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് 100% ആക്കുക എന്നാണ്. ആർക്കെങ്കിലും വോട്ടില്ലാതെ വന്നാൽ ബിഎൽഒ കുറ്റക്കാരനാകും.

കണ്ണെത്താദൂരം പാടം കടക്കണം

കുട്ടനാട്, ആലപ്പുഴ: ‘രാവിലെ പത്തിനു വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി ഏഴിനാണ് തിരിച്ചെത്തുക. കുട്ടനാട്ടിലെ പാടശേഖരങ്ങൾക്കിടയിലുള്ള വീടുകളിലാണു ഫോം വിതരണം ചെയ്യേണ്ടത്. ശുചിമുറിയിൽ പോകാൻ സൗകര്യമില്ലാത്തതിനാൽ ഇടയ്ക്കു വെള്ളം പോലും കുടിക്കില്ല. റോഡിൽനിന്ന് ഏക്കറുകണക്കിനു നെൽപാടങ്ങൾ കടന്നു വേണം വീടുകളിലെത്താൻ. ചില വീടുകൾ തുരുത്തുകളിലാവും. ഒറ്റ വരമ്പിലൂടെയാണു യാത്ര. ഇത്രയും ദൂരം നടന്നുചെല്ലുമ്പോൾ ചിലപ്പോൾ വീട്ടിൽ ആളുണ്ടാകില്ല. അവിടേക്കു മറ്റൊരു സമയത്തു വീണ്ടും ചെല്ലണം. കുട്ടനാട്ടിലെ പല വീട്ടിലും താമസക്കാരില്ല. നഗരത്തിൽ വാടകയ്ക്കു താമസിക്കുകയാണു പലരും.

‘ട്രക്കിങ്ങും’ പഠിക്കണം

തിരുവനന്തപുരം അമ്പൂരി: പഞ്ചായത്തിലെ ആദിവാസി മേഖലയിലെ ബിഎൽഒമാർ നന്നായി വിയർക്കുകയാണ്. 1,350 വോട്ടർമാരുടെ അടുത്തേക്കാണ് ബിഎൽഒ ചെല്ലേണ്ടത്. അഞ്ഞൂറിലധികം വീടുകളുണ്ട്. കാട്ടിനുള്ളിൽ 11 നഗറുകളിലായിട്ടാണ് ഇവരുടെ താമസം. മായം 34ാം ബൂത്തിലെ ബിഎൽഒ ശരിക്കും വലയും. വീട്ടിലെത്തിയാലും ആരും ഉണ്ടാകാറില്ല. വനത്തിനുള്ളിൽ വിഭവങ്ങൾ തേടിപ്പോകാറുള്ള ആദിവാസികൾ രാത്രിയായാലേ തിരികെയെത്തൂ. ഇരുചക്രവാഹനത്തിൽ എത്താവുന്ന വീടുകൾ വിരലിലെണ്ണാവുന്നത്ര മാത്രം. മലകളുടെ മുകളിലും ചെരിവുകളിലുമുള്ള മറ്റുവീടുകളിൽ നടന്നെത്തുക മാത്രമേ മാർഗമുള്ളൂ. ഓരോ വീട്ടിലെത്തുമ്പോഴും അടുത്തവീട്ടിലേക്കുള്ള വഴി ചോദിച്ചാണ് യാത്ര. വന്യമൃഗങ്ങൾ ഏറെയുണ്ട്. ഒറ്റയ്ക്കുള്ള യാത്ര അപകടകരമാണ്. എസ്‌സി പ്രമോട്ടർമാരുടെ സഹായം തേടുകയാണ് ഏക മാർഗം. ഇത് എപ്പോഴും കിട്ടണമെന്നില്ല. ഫോണിനു റേഞ്ചുമില്ല. ദിവസവും രാത്രി തിരികെ വരുമ്പോൾ വഴിതെറ്റാനുള്ള സാധ്യതയും കൂടുതലാണ്. English Summary:
Kerala BLOs\“ Anguish: The enumeration form distribution in Kerala faces several challenges. BLOs are expressing frustration over time constraints, workload, and systemic issues in voter list updates.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158708