search

വീട്ടുനമ്പർ റജിസ്റ്റർ: വിവരങ്ങൾ ശരിയല്ലെന്ന് കമ്മിഷൻ റിപ്പോർട്ട്

Chikheang Yesterday 11:14 views 892
  



തിരുവനന്തപുരം ∙ പഞ്ചായത്തുകളിലും നഗരസഭകളിലും വീടുകളുടെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന അസസ്മെന്റ് റജിസ്റ്ററുകളെ വിമർശിച്ച്, വാർഡ് വിഭജനം നടത്തിയ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ റിപ്പോർട്ട്.  



വീട്ടുനമ്പർ തെറ്റിയെന്ന് ആരോപിച്ച് തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥിയെ വോട്ടർപട്ടികയിൽനിന്നു ‘വെട്ടിനിരത്തി’ എന്ന വിവാദത്തിനിടെയാണ് കമ്മിഷന്റെ റിപ്പോർട്ട് ചർച്ചയാകുന്നത്.

  • Also Read ഏകദേശ ധാരണ ആയി; ഗൃഹസന്ദർശനം തുടങ്ങി സ്ഥാനാർഥികൾ   


വാർ‍ഡ് വിഭജനം കൃത്യമായി നടത്തണമെങ്കിൽ അസസ്മെന്റ് റജിസ്റ്ററുകളിലെ കെട്ടിടങ്ങളുടെ വിവരങ്ങളും താമസക്കാരുടെ എണ്ണവും കൃത്യമായിരിക്കണമെന്നു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ കമ്മിഷൻ ചൂണ്ടിക്കാട്ടി.  
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിലവിൽ വാർഡ് അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കാക്കാൻ ഈ റജിസ്റ്ററുകളെയാണ് ആശ്രയിക്കുന്നത്. കാലാനുസൃതമായി ഈ റജിസ്റ്ററിലെ ഡേറ്റ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിഷ്കരിച്ചു സൂക്ഷിക്കുന്ന മാനദണ്ഡം നടപ്പാക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

വാർഡ് വിഭജനം പൂർത്തിയായ ശേഷം എല്ലാ കെട്ടിടങ്ങൾക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകുന്ന സംവിധാനം നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയ്ക്കും സേവനങ്ങൾ നൽകുന്നതു മെച്ചപ്പെടുത്താനുമുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ നമ്പർ ഉപകാരപ്പെടും.  

  • Also Read വൈഷ്ണയുടെ പേര് വെട്ടിയ സംഭവം: വ്യാപക തിരിമറിയെന്ന് കോൺഗ്രസ്; വൈഷ്ണ പ്രചാരണം തുടരും   


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനായ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ റിപ്പോർട്ട് കഴിഞ്ഞമാസം അവസാനമാണ് ചീഫ് സെക്രട്ടറിക്കു കൈമാറിയത്. നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ജനസംഖ്യാ റജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഒരു വീട്ടിൽ 4 അംഗങ്ങൾ ഉണ്ടെന്ന നിഗമനത്തിൽ ജനസംഖ്യ തിട്ടപ്പെടുത്തുകയും ഇത് അനുസരിച്ച് പ്രദേശങ്ങൾ മാപ്പ് ചെയ്ത് വാർഡുകൾ രൂപീകരിക്കുകയും ചെയ്ത കമ്മിഷന്റെ നടപടി രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.  English Summary:
House Number Registers Riddled with Inaccuracies Delimitation Commission Report: Kerala ward delimitation is crucial for fair elections. This article discusses the importance of accurate assessment registers in Kerala\“s local bodies and the need for a uniform building identification system to improve governance and service delivery.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160876