ചെന്നൈ ∙ തമിഴ്നാട്ടിൽ റവന്യു ജീവനക്കാര്‍ നാളെ മുതൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികളുമായി സഹകരിക്കില്ല. അമിത ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് വിട്ടുനിൽക്കൽ. ജില്ലാ കലക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ അറിയിച്ചു. ശരിയായ പരിശീലനം നൽകാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. മതിയായ ജീവനക്കാരില്ലെന്നും ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.
- Also Read എസ്ഐആറോ തിരഞ്ഞെടുപ്പോ?; ഉത്തരവുകളിലൂടെ യുദ്ധം
ബിഎൽഒമാരായി ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർ, മുൻസിപ്പൽ - കോര്‍പ്പറേഷൻ ജീവനക്കാർ, അധ്യാപകർ, പാചക തൊഴിലാളികൾ തുടങ്ങിയവരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് റവന്യു ജീവനക്കാരുടെ സംഘടന പറയുന്നത്. ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും ഇവർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർമാർ അർധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങളും ദിവസം മൂന്ന് തവണയുള്ള വിഡിയോ കോൺഫറന്‍സുകളും അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
- Also Read രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി
അതേസമയം, ചെറിയ പ്രശ്‌നങ്ങൾ ഒഴികെ, നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും 6.47 കോടി വോട്ടർമാരിൽ 92% പേർക്കും ഇതിനകം ഫോമുകൾ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസ് അറിയിച്ചു. എന്നാൽ വാടകക്കാർ, താമസസ്ഥലം മാറിയവർ, വിവാഹശേഷം ഭർത്താവിന്റെ സ്ഥലത്തേക്ക് താമസം മാറിയ സ്ത്രീകൾ എന്നിവർക്ക് ഫോമുകൾ ലഭിച്ചിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഎൽഒമാർക്ക് ചില നടപടിക്രമങ്ങളെ കുറിച്ചോ ചില പ്രത്യേക കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ പറ്റിയോ വ്യക്തതയില്ലെന്നും ആരോപണമുണ്ട്. ആശങ്കകൾക്ക് മറുപടിയായി, ഫോമുകളുടെ വിതരണം നന്നായി നടക്കുന്നുണ്ടെന്നും ഫോമുകൾ പൂരിപ്പിക്കുന്നതിൽ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ ഫോമുകൾ തിരികെ ശേഖരിക്കുന്ന സമയത്ത് പരിഹരിക്കുമെന്നും ആണ് തിരഞ്ഞെടുപ്പ് കമ്മഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Tamil Nadu Employees Announce Strike Over work load of Voter List Revision: Tamil Nadu Revenue Employees are striking due to excessive workload and pressure from district collectors regarding voter list revision. |