ദുബായ് ∙ മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് നാൽപതോളം പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം.
- Also Read ഡൽഹി സ്ഫോടനം ഭീകരാക്രമണം, ഡോ. ഉമർ ചാവേർ ബോംബ്; സ്ഥിരീകരിച്ച് എൻഐഎ
മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം.
- Also Read ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എൻഐഎ പിടിയിൽ; ഡൽഹിയിൽ എത്തിയത് സ്ഫോടനത്തിനായി കാർ വാങ്ങാൻ
English Summary:
Tragic Accident in Mecca: Tragic Bus Accident Claims Lives of Indian Pilgrims in Saudi Arabia. |