LHC0088 • Yesterday 11:14 • views 847
പട്ന ∙ ജനപങ്കാളിത്തം ഉറപ്പാക്കാനായുള്ള ബോധവൽക്കരണ ക്യാംപെയ്നുകൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ‘ഐക്കൺ’ ആയി നിയോഗിച്ച ബോളിവുഡ് നടി നീതു ചന്ദ്രയെ പദവിയിൽനിന്നു നീക്കി. ബിഹാർ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ചില രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായ പ്രസ്താവന നടത്തിയതു വിവാദമായതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ തിരഞ്ഞെടുപ്പു കമ്മിഷനു ലഭിച്ചിരുന്നു.
- Also Read പ്രവർത്തകരുടെ ആത്മഹത്യ: ബിജെപി പ്രതിരോധത്തിൽ; ആത്മഹത്യകൾ നേതൃത്വത്തിനെതിരെ ഗുരുതര പരാതി ഉന്നയിച്ച്
ബിഹാറിൽ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) ഐക്കൺ ആയിരുന്നു നീതു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും സ്ഥാനാർഥികളിൽ പ്രത്യേകിച്ചാരെയും പിന്തുണയ്ക്കുന്നില്ലെന്നും ഉറപ്പു നൽകിയായിരുന്നു നടി ക്യാംപെയ്നുകളുടെ ഭാഗമായത്. English Summary:
Neetu Chandra Removed as Bihar Voter Awareness Ambassador Over Political Comments |
|