search

‘ബിഹാറിലെ ഫലം അവിശ്വസനീയം, നടന്നത് വോട്ടുകൊള്ള; തെളിവുകൾ പുറത്തുവിടും’ ; ഖർഗെയുടെ വീട്ടിൽ യോഗം

LHC0088 Yesterday 11:13 views 1050
  



ന്യൂഡൽഹി∙ ബിഹാറിലെ തോൽവി വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം ചേർന്നു. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസാരിച്ചു. ബിഹാറിൽ വോട്ടുകൊള്ളയാണ് നടന്നതെന്ന് നേതാക്കൾ ആരോപിച്ചു.

  • Also Read അടുത്തത് ബംഗാളെന്ന് ബിജെപിയുടെ പോസ്റ്റ്; ‘സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്’: ‘ശുഭദിനം’ ട്രോളുമായി തൃണമൂൽ   


തേജസ്വിയുമായി രാഹുൽ സംസാരിച്ചെന്നും ആര്‍ക്കും വിശ്വസിക്കാൻ കഴിയുന്ന ഫലമല്ല ബിഹാറിൽ ഉണ്ടായിരിക്കുന്നതെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ‘‘ 90 ശതമാനത്തിൽ അധികം സ്ട്രൈക്ക് റേറ്റ് ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പോലും ഉണ്ടായിട്ടില്ല. ബിഹാറിലെ കൃത്യമായ ഡേറ്റ ശേഖരിക്കുകയാണ്. ഘടകക്ഷികളുമായി സംസാരിച്ച് കൃത്യമായ തെളിവുമായി വരും. ബിഹാറില്‍ വോട്ടു കൊള്ള ആണെന്നതിൽ തർക്കമില്ല. വോട്ടിങിൽ കൃത്രിമത്വം നടന്നു. ഇത് തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് പറയുന്നതല്ല.  

  • Also Read മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കമന്റ്; പ്രചാരണത്തിന്റെ മൂന്നാം ദിവസം സ്ഥാനാർഥിത്വം തെറിച്ചു, ഇനി സ്വതന്ത്രൻ   


ഇന്ത്യൻ ജനാധിപത്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഹരിയാനയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. 19 കേസുകൾ ഹരിയാനയിലെ കോടതിയിലുണ്ട്. നിയമപരമായി അവിടെ പോരാടുകയാണ്. കോൺഗ്രസ് ഉന്നയിച്ച കാര്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയിട്ടില്ല. കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് എസ്ഐആർ നടപ്പിലാക്കുന്നത്. കോൺഗ്രസിനെ പിളർക്കാൻ മോദി ഇറങ്ങിയാൽ ആരും വീഴാൻ പോകുന്നില്ല’’–കെ.സി.വേണുഗോപാൽ പറഞ്ഞു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിഹാറിൽ എൻഡിഎ സഖ്യം 243 അംഗ നിയമസഭയിൽ 202 സീറ്റും തൂത്തുവാരിയാണ് ഭരണം നിലനിർത്തിയത്. ഇന്ത്യാ സഖ്യത്തിന് ആകെ 35 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ 19 സീറ്റുകൾ ലഭിച്ച കോൺഗ്രസിന് ഇത്തവണ 6 സീറ്റ് മാത്രമാണ് ലഭിച്ചത്. 89 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായി. English Summary:
Bihar election results : Bihar election results are being heavily scrutinized due to allegations of vote rigging. Congress leaders are claiming electoral malpractice and questioning the integrity of the results. They plan to present evidence and highlight the crisis facing Indian democracy.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159292