search

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി, ബിആർഎസ് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ്; ഒഡീഷയിൽ ബിജെപിയുടെ മിന്നും വിജയം

cy520520 3 hour(s) ago views 280
  



ന്യൂഡൽഹി∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 8 നിയസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച് കോൺഗ്രസ്. രാജസ്ഥാനിൽ ബിജെപിയുടെയും തെലങ്കാനയിൽ ബിആർഎസിന്റെയും സിറ്റിങ് സീറ്റുകളാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ഒഡീഷയിൽ ബിജെഡിയുടെ സിറ്റിങ് സീറ്റ് ബിജെപിയും പിടിച്ചെടുത്തു. 8 ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് –2, ബിജെപി – 2, എഎപി – 1, പിഡിപി – 1, മിസോ നാഷനൽ ഫ്രണ്ട് –1, ജെഎംഎം – 1 എന്നിങ്ങനെയാണ് സീറ്റ് നില.

  • Also Read രാഹുൽ മാജിക്ക് ഏറ്റില്ല, യാത്ര കടന്നുപോയ വഴിയിലൊക്കെ വമ്പൻ തോൽവി; കുളത്തിൽ ചാടിയ മണ്ഡലത്തിൽ ലീഡ്   


തെലങ്കാനയിലെ ജൂബിലിഹിൽസിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നവീൻ യാദവിന് വിജയം. ബിആർഎസിന്റെ മാഗന്തിയെയാണ് നവീൻ 24,729 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. 58 സ്ഥാനാർഥികളാണ് ജൂബിലി ഹിൽസിൽ മത്സരരംഗത്തുണ്ടായിരുന്നത്. ബിആർഎസിന്റെ മാഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ബിആർഎസ് സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. ബിആർഎസിന്റെ പരാജയം പാർട്ടി നേതൃത്വത്തിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിആർഎസിൽ നിന്ന് പുറത്താക്കപ്പെട്ട കവിതാ റാവു പ്രതികരിച്ചു.

  • Also Read ദുഃസ്വപ്നം മറക്കാൻ ഇറങ്ങി, ദുരന്തമായി മാറി; ബിഹാറിൽ കോൺഗ്രസ് അതിദയനീയം   

LISTEN ON

രാജസ്ഥാനിലെ ആന്റയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജയിൻ വിജയിച്ചു. 15,612 വോട്ടുകൾക്കാണ് പ്രമോദ് ബിജെപിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ കൻവർലാൽ മീണ അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ബിജെപിയുടെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജമ്മു കശ്മീരിലെ ബദ്ഗാം നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പിഡിപി സ്ഥാനാർഥി ആഗാ സയിദ് മെഹ്ദി ആണ് വിജയിച്ചത്. നാഷനൽ കോൺഫറൻസിന്റെ ആഗാ സയിദ് മഹ്മൂദിനെ 4,478 വോട്ടുകൾക്കാണ് പി‍ഡിപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച ബിജെപി സ്ഥാനാർഥി ആറാം സ്ഥാനത്താണ്. 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രണ്ട് സീറ്റുകളിൽ വിജയിച്ചതിനെ തുടർന്ന് ബദ്ഗാം ഒഴിയുകയായിരുന്നു. ഇതേതുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

  • Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി   


ജമ്മു കശ്മീരിലെ നഗ്രോദയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ദേവയാനി റാണയാണ് ഇവിടെ വിജയിച്ചത്. 24,267 വോട്ട‌ുകൾക്കാണ് ബിജെപിയുടെ വിജയം. നാഷനൽ പാന്തേഴ്സ് പാർട്ടി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപി എംഎൽഎയായിരുന്ന ദേവേന്ദർ സിങ് റാണ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

  • Also Read   


ഒഡീഷയിലെ നുവാപാഡയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. 83,748 വോട്ടുകൾക്കാണ് ബിജെപിയുടെ ജയ് ധൊലാകിയ കോൺഗ്രസിന്റെ ഘാസി റാമിനെ പരാജയപ്പെടുത്തിയത്. ബിജെഡി സ്ഥാനാർഥിയായിരുന്ന രാജേന്ദ്ര ധോലാകിയ അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ മണ്ഡലം ബിജെഡിയിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെഡി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.  

ജാർഖണ്ഡിലെ ഗട്സീല മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ സോമേഷ് ചന്ദ്ര സോറൻ വിജയം ഉറപ്പിച്ചു. ബിജെപിയുടെ ബാബുലാൽ സോറനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ രാംദാസ് സോറൻ അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ജെഎംഎം മണ്ഡലം നിലനിർത്തി.

പഞ്ചാബിലെ തരൻ തരൻ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപിയുെട ഹർമീത് സിങ് സന്ധുവിന് വിജയം. ശിരോമണി അകാലിദളിന്റെ സുക്‌വീന്ദർ കൗറിനെയാണ് 12,091 വോട്ടുകൾക്ക് എഎപി സ്ഥാനാർഥി പരാജയപ്പെടുത്തിയത്. കോൺഗ്രസ് ഇവിടെ നാലാം സ്ഥാനത്തും ബിജെപി അഞ്ചാം സ്ഥാനത്തുമാണ്. എഎപി അംഗം അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ എഎപി മണ്ഡലം നിലനിർത്തി.

മിസോറാമിലെ ദംബയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മിസോ നാഷനൽ ഫ്രണ്ടിന്റെ ലാൽതംഗ്ലീനയ്ക്ക് വിജയം. സോറം പീപ്പിൾസ് മൂവ്മെന്റെ സ്ഥാനാർഥിയെയാണ് ലാൽ 562 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. ലീഡ് നിലയിൽ ഇവിടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്. വിജയത്തോടെ മിസോ നാഷനൽ ഫ്രണ്ട് സീറ്റ് നിലനിർത്തി. English Summary:
Congress Secures Key Victories in By-elections: By-elections results are crucial for understanding the current political climate. Congress has shown strong performance in recent by-elections, winning key seats from BJP and BRS,
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184