ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ മുൻനിര പത്രമായ ‘ഡോൺ’ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം എഐ ടൂളിൽനിന്നുള്ള പ്രോംപ്റ്റ് കൂടി കടന്നുകൂടിയതിൽ ട്രോൾ പൂരം! ബ്രിട്ടിഷ് ഇന്ത്യയിൽ മുഹമ്മദലി ജിന്ന 1941ൽ സ്ഥാപിച്ച പത്രത്തിന്റെ നടപടി വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവയ്ക്കുകയും ചെയ്തു. ‘ഓട്ടോ സെയിൽസ് റെവ് അപ് ഇൻ ഒക്ടോബർ’ എന്ന തലക്കെട്ടിൽ ആമിർ ഷഫാത്ത് ഖാൻ എന്നയാളെഴുതിയ വാർത്തയിലാണ് ഈ അബദ്ധം കടന്നുകൂടിയത്.
Also Read ഡൽഹി സ്ഫോടനം: അന്വേഷണം ദുബായിലേക്കും, ജയ്ഷെയുമായി ബന്ധമുണ്ടെന്ന് കരുതുന്നവർ പാക്കിസ്ഥാന്‍ സന്ദർശിച്ചുവെന്ന് വെളിപ്പെടുത്തൽ
‘‘നിങ്ങൾക്കു വേണമെങ്കിൽ ഈ ലേഖനം ഫ്രണ്ട് പേജ് സ്റ്റൈലിലും ഇൻഫോഗ്രാഫിക് – റെഡി ലേഔട്ടിലും വായനക്കാർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ചെയ്തു തരാം. അടുത്തതായി അതു ചെയ്യണോ?’’ – ഇതായിരുന്നു വാർത്തയുടെ ഏറ്റവും അവസാനത്തെ വരികൾ. ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകളിൽ ഏറ്റവും അവസാനം ആ ചാറ്റ്‌ബോട്ട് നൽകുന്ന പ്രോംപ്റ്റുകൾ ഇങ്ങനെയാണ്. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ശരിയായ മേൽനോട്ടമില്ലാതെ എഐ ടൂളുകളെ അമിതമായി ആശ്രയിക്കുന്നതിനെ ചോദ്യം ചെയ്തും കമന്റുകൾ ഇടുന്നുണ്ട്.
Also Read ബിഹാറിന്റെ ‘സുശാസൻ ബാബു’; ജനക്ഷേമം, ജനപ്രിയം, ഇത് നിതീഷ് കുമാറിന്റെ ജയം
സമൂഹമാധ്യമത്തിൽ വ്യാപകമായ പ്രചാരണവും പരിഹാസവും ഉയർന്നതിനു പിന്നാലെ, ഈ അബദ്ധത്തെക്കുറിച്ച് വിശദീകരിച്ച് ‘ഡോൺ’ കുറിപ്പും പുറത്തിറക്കിയിരുന്നു. ഒരു യുവ റിപ്പോർട്ടർ തിടുക്കത്തിൽ, എഐ നിർമിച്ച ഉള്ളടക്കത്തോടൊപ്പം പ്രോംപ്റ്റും അബദ്ധവശാൽ പകർത്തിയതിനെ തുടർന്നുണ്ടായ ഒരു സാങ്കേതിക പിഴവാണ് ഇതിന് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sassi_pakistani എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
AI Prompt Published in Dawn Newspaper Article: The prominent Pakistani newspaper accidentally published an AI prompt along with an article, leading to social media mockery and highlighting concerns about over-reliance on AI without proper oversight.