search

ഇടവേളയ്ക്കു ശേഷം വീണ്ടും മഴ; അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

LHC0088 Yesterday 11:10 views 828
  



കോട്ടയം∙ സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴ വരുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.  

  • Also Read സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും; അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്   


മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ദുരന്ത നിവാരണ സമിതി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

  • Also Read പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം   
English Summary:
Yellow Alert Declared in Five Kerala Districts: The India Meteorological Department has issued a yellow alert for isolated heavy rainfall in five districts, advising fishermen to avoid the Kerala-Lakshadweep coast. Stay updated on weather conditions and take necessary precautions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158917