search

ശബരിമല സ്വർണക്കൊള്ള: വാസുവിന് കുരുക്കായത് മൊഴികൾ, രേഖകൾ; അടുത്തതാര് ?

deltin33 Yesterday 11:10 views 660
  



തിരുവനന്തപുരം∙ 2019ൽ ശബരിമല സ്വർണക്കൊള്ളയുടെ തുടക്ക കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു 7 മാസങ്ങൾക്കു ശേഷം ദേവസ്വം പ്രസിഡന്റായി വന്നപ്പോഴും തട്ടിപ്പിന്റെ വഴികൾ ശബരിമലയിൽ തുടരുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ വാസുവിന്റെ പങ്കും വ്യക്തമായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ പ്രതിസ്ഥാനത്തുള്ള അതേ ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഒടുവിൽ വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

  • Also Read ബിൽ പാസാക്കിയതിന് 25,000 രൂപ കൈക്കൂലി; എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് 5 വർഷം കഠിന തടവും 75000 രൂപ പിഴയും   


എൻ.വാസുവിന്റെ അറസ്റ്റോടെ അടുത്തതാര് എന്നത് അന്വേഷണസംഘം ഉടൻ ഹൈക്കോടതിയിൽ അറിയിക്കേണ്ടിവരും. ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നാണു വിവരം. കട്ടിളപ്പടിയിലെ സ്വർണക്കവർച്ചക്കേസിൽ നാലും അഞ്ചും ആറും പ്രതികൾ അറസ്റ്റിലായിട്ടും മൂന്നാം പ്രതിയായ വാസുവിന്റെ അറസ്റ്റ് വൈകിയതിൽ വിമർശനമുയർന്നിരുന്നു. വാസുവിന്റെ  മൊഴിപ്രകാരം 2019ലെ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കുമെതിരായ നടപടിയിലേക്കു പോകാതിരിക്കാൻ അന്വേഷണസംഘത്തിനു കഴിയില്ല.  ഏഴാം പ്രതി അസിസ്റ്റന്റ് എൻജിനീയറും എട്ടാം പ്രതി 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളുമാണ്. ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ ഉടനെ ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നുണ്ട്.

വാസുവിനെ കുരുക്കിയ തെളിവുകൾ

  • Also Read വിദ്യാർഥിനിയോട് ഫോണിലൂടെ ലൈംഗികാതിക്രമം നടത്തി; യുവാവ് അറസ്റ്റിൽ   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2019ൽ വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണ് ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുത്ത് കേരളത്തിനു പുറത്തേക്കു കടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ശ്രീകോവിൽ വാതിൽ കട്ടിളകളിലെ സ്വർണപ്പാളി ഇളക്കി തട്ടിപ്പിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു നൽകാൻ അനുമതി തേടി 2019 ഫെബ്രുവരി 16ന് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന ഡി.സുധീഷ് കുമാർ വാസുവിനു നൽകിയ കത്തിൽ കട്ടിള പൊതിഞ്ഞുള്ള ചെമ്പ് (മുൻപ് സ്വർണം പൂശിയിട്ടുള്ളത്) എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ വാസു അനുമതിക്കായി ദേവസ്വം ബോർഡിനു നൽകിയ കത്തിൽ ‘സ്വർണം പൂശിയത്’ എന്നത് ഒഴിവാക്കി ‘ചെമ്പ് പാളി’ എന്നു മാത്രമാക്കി. സ്വർണപ്പാളി രേഖാമൂലം ചെമ്പായി മാറിയതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. എന്നാൽ തന്റെ ഓഫിസിലെ 2 ഓഫിസർമാരാണ് ഇത്തരത്തിൽ കുറിപ്പ് തയാറാക്കിയതെന്നായിരുന്നു വാസുവിന്റെ വാദം.

പിന്നീട് 2019 നവംബറിൽ വാസു ദേവസ്വം ബോർഡ് പ്രസിഡന്റായ ശേഷം ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റി അദ്ദേഹത്തിന് ഇമെയിൽ അയച്ചിരുന്നു. ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിന്റെ വാതിലിലും സ്വർണം പൂശിയ ശേഷം കയ്യിൽ ബാക്കിയായ സ്വർണം ദേവസ്വം ബോർഡുമായി സഹകരിച്ച് ഏതെങ്കിലും പെൺകുട്ടികളുടെ വിവാഹത്തിന് നൽകുന്നതിൽ അഭിപ്രായം തേടുകയായിരുന്നു മെയിലിലൂടെ. അസാധാരണമായ മെയിൽ ആയിട്ടും അതിൽ തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും റിപ്പോർട്ട് തേടി കയ്യൊഴിഞ്ഞ വാസു പിന്നീട് അന്വേഷണമോ തുടർ നടപടികളോ ഇല്ലാതെ ദുരൂഹമായ ഈ സംഭവത്തിൽ കണ്ണടച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പരിചയ സമ്പന്നനായിട്ടും അത്തരം ഒരു മെയിലിൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നായിരുന്നു വാസു പറഞ്ഞത്.

പി.എസ്.പ്രശാന്ത് പറയുന്നു: \“നിലവിലെ ബോർഡ് പ്രതിസ്ഥാനത്തല്ല\“

ശബരിമല സ്വർണക്കൊള്ളയിൽ തന്റെ നേതൃത്വത്തിലുള്ള ബോ‍ർഡ് പ്രതിസ്ഥാനത്തല്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഹൈക്കോടതിയുടെ പരാമർശത്തിൽ ബോർഡ് പ്രതിസ്ഥാനത്ത് എന്നത് വസ്തുതാവിരുദ്ധമായ പ്രചാരണമാണ്. സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് കെ.ജയകുമാർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്കു വരുന്നത്. അതിൽ അഭിമാനമാണുള്ളത്. കാലാവധി പൂർത്തിയാക്കിയാണ് അധ്യക്ഷപദവിയിൽ നിന്ന് ഇറങ്ങുന്നതെന്നും അതിൽ വിഷമിക്കാൻ ഒന്നുമില്ലെന്നും പ്രശാന്ത് പറഞ്ഞു. എൻ.വാസുവിന്റെ അറസ്റ്റിൽ പ്രതികരിക്കാൻ പ്രശാന്ത് തയാറായില്ല.  English Summary:
Sabarimala Gold Scam: The arrest of N. Vasu has intensified the investigation into the Sabarimala gold scam. The investigation team is set to submit an interim report to the High Court soon, potentially implicating more individuals in the case.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470330