search

തെരുവുകളിൽ നിന്ന് ശേഖരിക്കുന്നത് ‘നൂറുകണക്കിന് മൃതദേഹങ്ങൾ’, ജീവനുവേണ്ടി നെട്ടോട്ടമോടുന്നവരെ കൊല്ലുന്നു; കണ്ണീരായി സു‍ഡാൻ

deltin33 8 hour(s) ago views 404
  

    



ഖാർത്തും (സുഡാൻ)∙ ‘എൽ ഷാഫറിലൂടെ ഞാൻ രക്ഷപ്പെട്ട് ഓടുമ്പോൾ നഗരത്തിലെ തെരുവുകൾ മൃതദേഹങ്ങളാൽ നിറഞ്ഞിരുന്നു. ചിലരെ അറുത്ത് കൊന്നിരുന്നു, ചിലരെ നായ്ക്കൾ തിന്നുകൊണ്ടിരുന്നു’– സുഡാനിലെ പടിഞ്ഞാറൻ നഗരമായ എൽ ഷാഫറിൽനിന്ന് രക്ഷപ്പെട്ട യൂണിവേഴ്സിറ്റി വിദ്യാർഥി ഹസൻ ഉസ്മാന്റെ വാക്കുകളാണിത്. നിങ്ങൾ ചില ഗോത്രങ്ങളിൽ പെട്ടവരാണെങ്കിൽ അവർ ചോദ്യം ചെയ്യാറില്ല - കണ്ടയുടനെ കൊല്ലും, ഹസൻ ഉസ്മാൻ പറയുന്നു.

  • കെട്ടിടത്തിന് മുകളിൽനിന്ന് താഴെ വീണു; ദുബായിൽ മലയാളി യുവാവിന് ദാരുണാന്ത്യം Gulf News
      

         
    •   
         
    •   
        
       
  • ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് യുഎഇ വിമാനക്കമ്പനികൾ, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ Gulf News
      

         
    •   
         
    •   
        
       


നൂറുകണക്കിനാളുകളെ കണ്ടിടത്ത് വെടിവെച്ചും വാഹനം കയറ്റിയും കൊലപ്പെടുത്തിയതിന്റെ തെളിവുകൾ മറച്ചുവെക്കാനായി മൃതദേഹങ്ങൾ പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) കത്തിച്ചുകളയുകയോ കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചിടുകയോ ചെയ്യുകയാണെന്ന് സുഡാനിലെ മെഡിക്കൽ സംഘടന ആരോപിച്ചു. സുഡാനിലെ പടിഞ്ഞാറൻ മേഖലയായ ഡാർഫറിലെ എൽ-ഫാഷറിന്റെ തെരുവുകളിൽനിന്ന് അർധസൈനികർ ‘നൂറുകണക്കിന് മൃതദേഹങ്ങൾ’ ശേഖരിക്കുന്നുണ്ടെന്ന് സുഡാൻ ഡോക്ടർമാരുടെ നെറ്റ്‌വർക്ക് അവകാശപ്പെട്ടു. ആർഎസ്എഫിന്റെ ക്രൂരത കത്തിച്ചോ മൂടിവെച്ചോ മായ്ച്ചുകളയാൻ കഴിയില്ലെന്നും സംഘടന പറഞ്ഞു.

എൽ-ഫാഷറിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. സമ്പൂർണ്ണ വംശഹത്യയുടെ മറ്റൊരു അധ്യായമാണ്. മൃതദേഹങ്ങൾ വികൃതമാക്കുന്നത് നിരോധിക്കുകയും മാന്യമായ ശവസംസ്കാരത്തിനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുന്ന എല്ലാ രാജ്യാന്തര, മത മാനദണ്ഡങ്ങളെയും നഗ്നമായി ലംഘിക്കുകയാണ് ആർഎസ്എഫ് ചെയ്യുന്നതെന്നും സംഘടന പറഞ്ഞു.

എൽ-ഫാഷറിലെ മൊത്തം ജനസംഖ്യയായ 260,000ൽ 82,000 പേർ ഇതിനോടകം പലായനം ചെയ്തു കഴിഞ്ഞുവെന്ന് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ‌ഒ‌എം) വെളിപ്പെടുത്തി. ഒട്ടറെ പേർ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. എൽ-ഫാഷറിൽ നിന്ന് വടക്കൻ പ്രദേശമായ അൽ ദബ്ബയിലേക്ക് പലായനം ചെയ്ത നിരവധി പേർ റോഡിൽ മരിച്ചു വീണു. ഭക്ഷണവും വെള്ളവും കിട്ടാതെയും വെടിയേറ്റുമാണ് പലരും മരിച്ചത്. എൽ ഷാഫറിൽ തങ്ങുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ ആർക്കും അറിയില്ല. ഇവിടേക്കുള്ള എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും ഇല്ലാതായി. ആർഎസ്എഫ് എൽ ഷാഫർ കീഴടക്കിയ ശേഷം അതിക്രൂരമായ ആക്രമണമാണ് ഇവിടെ അരങ്ങേറിയത്. ഇതിന്റെ വിഡിയോ ആക്രമി സംഘം തന്നെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ജീവനുവേണ്ടി നെട്ടോട്ടമോടുന്നവരെ പിറകിൽനിന്നും മുന്നിൽനിന്നും വെടിവച്ചു കൊല്ലുകയാണ് സൈന്യം ചെയ്യുന്നത്.

ഇരുണ്ട ചർമ്മമുള്ള, പ്രത്യേകിച്ച് സാഗാവയിലുള്ളവർ, ഓടിപ്പോകുമ്പോൾ വംശീയ അപമാനവും തരംതാഴ്ത്തലും ശാരീരികവും മാനസികവുമായ അക്രമവും നേരിടേണ്ടി വരുന്നതായി എൽ-ഫാഷറിലെ യൂണിവേഴ്സിറ്റി വിദ്യാർഥിയായ ഹസ്സൻ ഉസ്മാൻ പറഞ്ഞു. നിങ്ങളുടെ ചർമ്മം ഇളം നിറമാണെങ്കിൽ, അവർ നിങ്ങളെ പോകാൻ അനുവദിച്ചേക്കാം എന്നും ഉസ്മാൻ പറഞ്ഞു. എന്റെ ഭർത്താവിനെയും മൂത്ത മകനെയും എന്റെ കൺമുന്നിൽ വെടിവച്ച് കൊന്നുവെന്ന് സാഗാവ ഗോത്രത്തിൽപ്പെട്ട അമ്ന ഹാറൂൺ വിലപിക്കുന്നു.

ദാർഫൂർ പ്രദേശം സാഗാവാ, ഫൂർ, ബർട്ടി, മാസാലിത് തുടങ്ങിയ അറബ് അല്ലാത്ത ആഫ്രിക്കൻ ഗോത്രങ്ങളുടെ നാടാണ്. യൂറോപ്യൻ യൂണിയൻ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ പ്രകാരം, ദാർഫൂരിലെ ജനസംഖ്യയുടെ രണ്ടിൽ മൂന്നിലധികം പേർ അറബ് അല്ലാത്തവരോ ആഫ്രിക്കൻ വംശജരോ ആണ്. English Summary:
Sudan conflict unveils a horrifying reality of genocide in Darfur, with RSF atrocities reaching unimaginable levels. The Rapid Support Forces (RSF) are accused of horrific war crimes. The international community must act to protect vulnerable populations and hold perpetrators accountable.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935