search

മുകേഷിന്റെ ‘സെറ്റിൽ’ നായകനാര്?; സിനിമ സെറ്റ് ഒരുക്കി പേരു നേടിയ മുകേഷ് സാഹ്നിയുടേത് അപ്രതീക്ഷിത നീക്കങ്ങൾ

Chikheang 3 hour(s) ago views 187
  



മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവിനൊപ്പം ഇന്ത്യാസഖ്യത്തിന്റെ പ്രചാരണ ലൊക്കേഷനുകളിലെ ‘വിഐപി’ ആയിരുന്നു ഡപ്യൂട്ടി പദവി വാഗ്ദാനം ചെയ്യപ്പെട്ട മുകേഷ് സാഹ്നി. എന്നാൽ, മുകേഷ് നയിക്കുന്ന വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ (വിഐപി) ‘വള്ളം’ ഏതുകരയിലടുക്കുമെന്ന ഉദ്വേഗമാണു ബിഹാർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ.

  • Also Read പാർട്ടി പരിശീലനത്തിന് രാഹുൽ ഗാന്ധി വൈകിയെത്തി; ‘കടുത്ത ശിക്ഷ’ നൽകി പരിശീലകൻ, 10 തവണ പുഷ് അപ്പ്   


ഒന്നാംഘട്ട വോട്ടെടുപ്പിനു തൊട്ടുമുൻപു തട്ടകമായ ഗോറ ബോറമിൽ, സ്വന്തം അനുജനെ മത്സരരംഗത്തുനിന്നു മാറ്റിയിരുന്നു. രാഹുൽ ഗാന്ധിയും തേജസ്വിയും അടക്കം മുകേഷിന്റെ അനുജൻ സന്തോഷ് സാഹ്നിക്കായി ‘കുളത്തിൽ’ ചാടി പ്രചാരണം നടത്തിയ ശേഷമായിരുന്നു അത്. സഖ്യത്തിന്റെ നന്മയ്ക്കാണ് പിൻവാങ്ങലെന്ന് മുകേഷ് ആണയിടുകയും ചെയ്തു.  

  • Also Read ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട്   


ആർജെഡി മത്സരിക്കുന്ന കൈമൂരിൽ സഖ്യത്തെ പിന്തുണയ്ക്കില്ലെന്നാണു വിഐപിയുടെ പുതിയ നിലപാട്. ചായിൻപുരിൽ തങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തേജസ്വി യാദവ് വിസമ്മതിച്ചതിനാണ് ഈ തിരിച്ചടി. ഫലത്തിൽ, രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെ പരസ്പരം മത്സരിക്കുന്നതടക്കം പലയിടത്തും ആർജെഡി–വിഐപി ആശയക്കുഴപ്പമേറി. ഇന്ത്യാസഖ്യത്തിന്റെ കലക്കവെള്ളത്തിൽ സാധ്യത തേടി ബിജെപി ചൂണ്ടയിട്ടു കഴിഞ്ഞു. താൻ സഖ്യത്തിൽ തന്നെയെന്നു മുകേഷ് ആവർത്തിക്കുമ്പോഴും വിഐപിയുടെ കാര്യത്തിൽ പ്രവചനം അസാധ്യം.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്ഥിതി നേരിട്ടറിയാനാണ് ബോറ ഗ്രാമത്തിലെ തിരക്കുപിടിച്ച മത്സ്യമാർക്കറ്റിനുള്ളിലെ ബഹളങ്ങൾക്കിടയിൽ മുകേഷിന്റെ വീടു തേടിയിറങ്ങിയത്. ചെറുകൂരകൾക്കടുത്ത രണ്ടുനില കെട്ടിടം. സാഹ്നി ബ്രദേഴ്സിന്റെ വീടും പാർട്ടി ഓഫിസുമാണത്. കേരളത്തിൽനിന്നാണ് വന്നതെന്നറിഞ്ഞപ്പോൾ മുകേഷിന്റെ മകൾ മസ്ക്കാനു കൗതുകം.

  • Also Read ബിഹാർ: ബിജെപിയിലും ‘മുഖ്യൻ’ നിതീഷ് തന്നെ   


രാഷ്ട്രീയ ‘സെറ്റിലേക്കു’ ചുവടുംമാറും മുൻപു മുകേഷ് ബോളിവുഡിൽ കിടിലൻ സെറ്റുകളൊരുക്കിയിരുന്നു. 8–ാം ക്ലാസ് വരെ പഠിച്ചു. പട്ടിണിമൂത്ത് 18–ാം വയസ്സിൽ മുംബൈയിലേക്കു നാടുവിട്ടു. സിനിമ സെറ്റ് ഒരുക്കുന്ന ജോലിക്കിറങ്ങി. മുകേഷ് സിനി വേൾഡ് എന്നൊരു കമ്പനി തുടങ്ങി. ഷാറുഖ്് ഖാന്റെ ‘ദേവദാസും’ സൽമാൻ ഖാന്റെ ‘ബജ്‌രംഗി ഭായ്ജാനും’ അടക്കം സിനിമകൾക്കു സെറ്റിട്ടു. ബിഹാറിൽ മടങ്ങിവന്ന്, ബോട്ട് ഉപജീവനമാക്കിയ നിഷാദുകളുടെയും അതിലെ ഉപജാതിയായ മല്ലകളുടെയും (മീൻപിടിത്തക്കാർ) അവകാശങ്ങൾക്കു വേണ്ടിയിറങ്ങി.

  • Also Read എംപിയുടെ ഇരുകൈകളിലും മഷി പുരട്ടിയത് ‘ഒരു കയ്യബദ്ധം’; ‘വോട്ട് കൊള്ള’യെന്ന് ഇന്ത്യാമുന്നണി   


2018ൽ വിഐപി രൂപീകരിച്ചു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യം 3 സീറ്റ് നൽകിയെങ്കിലും പരാജയമായിരുന്നു ഫലം. 2020ൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഖ്യം വിട്ടു. അവസരം മുതലെടുത്ത ബിജെപി 11 സീറ്റ് നൽകി. അതിൽ 4 ഇടത്ത് ജയിച്ചു. ആ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ച മുകേഷ് ലോക്സഭയിലേക്കും നിയമസഭയിലേക്കും പരാജയപ്പെട്ടു. എന്നിട്ടും നിതീഷ് സർക്കാരിൽ രണ്ടുവർഷം ഫിഷറീസ് മന്ത്രിയായി.

തന്റെ എംഎൽഎമാരെ ബിജെപി വലവീശിപ്പിടിച്ചതോടെ സാഹ്നി വീണ്ടും മഹാസഖ്യത്തിന്റെ കരയ്ക്കടുത്തു. കിട്ടിയ 15 സീറ്റിൽ രണ്ടുപേരുടെ നാമനിർദേശപത്രിക തള്ളി. ഒരാൾക്കു പാർട്ടി ചിഹ്നമില്ല. അനുജനെ പിൻവലിച്ചു. അതോടെ, ഫലംവരും മുൻപേ സാഹ്നിക്കു സീറ്റെണ്ണം കുറഞ്ഞു. കിട്ടുന്ന സീറ്റുകളുമായി ഏതുകരയിലേക്കും അടുക്കാവുന്ന വിധമാണു നിലവിൽ ‘വിഐപി’ നങ്കൂരമിട്ടിരിക്കുന്നത്. English Summary:
Mukesh Sahani\“s Political Journey in bihar election: Mukesh Sahani is at the center of Bihar\“s political drama. He navigates alliances in the Bihar elections, with his Vikassheel Insaan Party (VIP) potentially shifting allegiances.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361