search

‘വിവിധ മുന്നണികളിലുള്ള പാർട്ടികൾ യുഡിഎഫിനെ സമീപിച്ചു, തീരുമാനം വളരെ പെട്ടെന്ന്; എനിക്ക് ആരോടും വിരോധമില്ല’

LHC0088 3 hour(s) ago views 222
  



കൊച്ചി ∙ യുഡിഎഫിൽ അംഗമാകുന്നതിനു വിവിധ മുന്നണികളിലുള്ള പാര്‍ട്ടികള്‍ യുഡിഎഫിനെ സമീപിച്ചിട്ടുണ്ടെന്നും അതിന്റെ തീരുമാനം വളരെ പെട്ടെന്നുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി.അൻവറിന്റെ കാര്യം പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണന്നും ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും സതീശൻ പറഞ്ഞു. തനിക്കങ്ങനെ ആരോടും പ്രത്യേകിച്ച് വിരോധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

  • Also Read സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപിച്ചത് ഗണേഷ് കുമാര്‍   


വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ സിപിഎമ്മിന് എന്താണ് പ്രശ്നമെന്നും സതീശൻ ചോദിച്ചു. ‘‘വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. വേറെ നീക്കുപോക്കുകളൊന്നുമില്ല. അവർ പ്രത്യക്ഷത്തിലോ പരോക്ഷമായോ യുഡിഎഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കക്ഷിയല്ല. ഇതിൽ സിപിഎമ്മിന് എന്താണ് അസുഖം? മൂന്നു പതിറ്റാണ്ടു കാലം ജമാഅത്തെ ഇസ്‍ലാമി സിപിഎമ്മിനു പിന്തുണ കൊടുത്തതല്ലേ ? പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊന്നും ജമാഅത്തെ ഇസ്‍ലാമിയുടെ അടുത്തു പോകാൻ ഒരു മടിയും ഇല്ലായിരുന്നു. അന്ന് വർഗീയ പ്രശ്നമൊന്നും ഉണ്ടായില്ലേ. ഇതൊക്കെ കാണിക്കുന്നത് സിപിഎമ്മിന്റെ അവസരവാദമാണ്’’– സതീശൻ പറഞ്ഞു.

  • Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...   


തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ യുഡിഎഫ് മറ്റു രണ്ടു മുന്നണികളേക്കാളും ഏറെ മുന്നിലാണെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. ‘‘യുഡിഎഫ് മികച്ച വിജയം നേടും. ടീം യുഡിഎഫ് ആയി ഒരു പാർട്ടിയെ പോലെയാണ് ഞങ്ങൾ മത്സരിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ, മുന്നൊരുക്കങ്ങൾ, സീറ്റ് വിഭജനം ഇക്കാര്യത്തിലെല്ലാം മുന്നിലെത്തി കഴിഞ്ഞു. പ്രചാരണത്തിലും യുഡിഎഫ് ബഹുദൂരം മുന്നിൽപോകും. ഇതൊരു ജനവിരുദ്ധ സര്‍ക്കാരാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ യുഡിഎഫ് വിജയിച്ചു. ഇത് ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയിൽ ഈ സർക്കാരിന്റെ കഴിഞ്ഞ നാലര വർഷത്തെ പ്രവർത്തനങ്ങൾ വിചാരണ നടത്തുന്നതിനുള്ള അവസരമായി ഇതിനെ മാറ്റും’’– സതീശൻ പറഞ്ഞു.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടെന്ന റിപ്പോർട്ടുകൾ സതീശൻ നിഷേധിച്ചു. ‘‘എന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യ അനുഭവമാണ് യുഡിഎഫിന്റെ സീറ്റുവിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാർഥി നിർണയവും ഇത്ര വേഗത്തിൽ നടക്കുന്നത്. എന്റെ നിയോജക മണ്ഡലത്തിൽ എനിക്ക് ഇടപെടേണ്ടി പോലും വന്നില്ല. വിസ്മയമാണ്. അത്ര ആവേശത്തിലാണ് പ്രവർത്തകർ. ഓരോ സീറ്റിനും വേണ്ടി ആളുകൾ കടിപിടി കൂടുന്ന പ്രശ്നങ്ങളൊന്നും ഇല്ല. ചില അപൂർവം സന്ദർഭങ്ങളിൽ സീറ്റിനു വേണ്ടി അർഹതയുള്ള മൂന്നോ നാലോ പേർ വരും. അപ്പോൾ നേതൃത്വം ഇടപെട്ട് എല്ലാ കാര്യങ്ങളും പരിഗണിച്ചു തീരുമാനമെടുക്കും’’– പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ഒരു സമുദായ നേതാവും സർക്കാരിന് അനുകൂലമായി പറഞ്ഞിട്ടില്ലെന്ന് സതീശൻ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തോട് പ്രതികരിച്ചു. ‘‘ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ട്. അത് പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ ഓരോ മനുഷ്യനും ഈ സർക്കാരൊന്ന് താഴെയിറങ്ങാൻ കാത്തിരിക്കുകയാണ്. ഈ സർക്കാരിന് അനുകൂലമായി ഏതെങ്കിലും സമുദായ നേതാവ് പറഞ്ഞാൽ ആ സമുദായത്തിലുള്ളവർ തന്നെ നേതാവിന് എതിരാകും. അതുകൊണ്ട് അവരൊന്നും അങ്ങനൊന്നും പറയില്ല. അതിനുള്ള സാമാന്യയുക്തി ആ നേതാക്കൾക്കുണ്ട്’’ – സതീശൻ പറഞ്ഞു. English Summary:
VD Satheesan on UDF\“s Election Strategy: UDF Approaching parties decision, opposition leader VD Satheesan announced the UDF\“s preparedness for local body elections. He addressed concerns about Welfare Party support and refuted claims of discontent within the UDF.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504