search

പ്രവാസിയുടെ വീട്ടിലെ വെടിവയ്പ്പിൽ വൻ ട്വിസ്റ്റ്; ഗെയിം കളിച്ച് ആവേശത്തിൽ കുട്ടി എയർഗൺ പ്രയോഗിച്ചത്

Chikheang 3 hour(s) ago views 537
  

  

  



ഉപ്പള ∙ കാസർകോട് ദേശീയപാതയ്ക്കു സമീപം ഹിദായത്ത് ബസാറിൽ പ്രവാസിയുടെ വീടിനുനേരെ വെടിവയ്പ്പുണ്ടായ സംഭവത്തിൽ ട്വിസ്റ്റ്. ഖത്തറിൽ ഡ്രൈവറായ അബൂബക്കർ സിദ്ദീഖിന്റെ വീട്ടിൽ ശനിയാഴ്ച വൈകിട്ട് 5.45ന് നായിരുന്നു സംഭവം. അബൂബക്കറിന്റെ ഇളയമകൻ 14 വയസ്സുകാരനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈൻ ഗെയിമിൽ നിന്ന് ആവേശം കൊണ്ട കുട്ടി പിതാവിന്റെ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.   ഹിദായത്ത് ബസാറിലെ വീട്ടിൽ വെടിയേറ്റ ബാൽ‍ക്കണിയിലെ ഗ്ലാസിട്ട ഭാഗം.

സംഭവ സമയം അബൂബക്കറിന്റെ ഇളയമകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മൂത്തമകനും മകളും പുറത്തുപോയ സമയത്താണു സംഭവം. ഖത്തറിൽ ജോലിചെയ്യുന്ന മൂത്തമകൻ ഇസ്മായിൽ സിനാൻ ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്.   ഹിദായത്ത് ബസാറിലെ വീട്ടിൽ വെടിയേറ്റ ബാൽ‍ക്കണിയിലെ ഗ്ലാസിട്ട ഭാഗം.

ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ രാത്രി തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവയ്പ്പിൽ വീടിന്റെ മുകൾനിലയിൽ ബാൽക്കണിയിലെ ചില്ലു തകർന്നിരുന്നു. 5 പെല്ലറ്റുകൾ ബാൽക്കണിയിൽ നിന്നു കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ സംഭവസമയത്ത് ഒരു വാഹനവും വന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയേറിയതോടെയാണ് പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തത്. ഞായറാഴ്‌ച ഉച്ചയോടെ ഫൊറൻസിക് വിദഗ്‌ധരും സ്ഥലം സന്ദർശിച്ചിരുന്നു.

അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം ഉപ്പളയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ തലപൊക്കുന്നോ എന്ന സംശയത്തിലായിരുന്നു പൊലീസ്. നേരത്തേ ഗുണ്ടാസംഘങ്ങളുടെ വെടിയേറ്റ് മണ്ണംകുഴിയിൽ മുത്തലിബ് എന്ന യുവാവും തലപ്പാടി കപ്പുറം ബിരിയിൽ ഉപ്പള സ്വദേശി കാലിയ റഫിക്കും കൊല്ലപ്പെട്ടിരുന്നു. English Summary:
Uppala Shooting Incident: An NRI\“s house in Uppala was attacked, raising concerns about renewed gang activity. Police are investigating the shooting at the house of Abu Bakkar, suspecting involvement of criminal gangs.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361