മിഷിഗൻ ∙ യുഎസിൽ ഓർഡർ ചെയ്ത കാപ്പി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് മക്ഡൊണാൾഡ്സ് ജീവനക്കാരിയെ ആക്രമിച്ച് വനിത. ഓൺലൈൻ മുഖേന ഓർഡർ ചെയ്ത കാപ്പിക്കായി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നുവെന്ന് ആരോപിച്ച് സ്ത്രീ ചൂടുള്ള കാപ്പി ജീവനക്കാരിക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ബ്യൂണ വിസ്റ്റ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
\“ആദ്യം മൂക്കടപ്പ്, പരിശോധനയിൽ കണ്ടത്?; നിർണായകമായ 11 മണിക്കൂറിന് ശേഷം ജീവിതം തിരികെപ്പിടിച്ച് പ്രവാസി യുവാവ് Gulf News
ഒമാനിൽ പുതിയ വീസ സംവിധാനം പ്രാബല്യത്തിൽ: പങ്കാളിക്കും ബന്ധുക്കൾക്കും കുറഞ്ഞ ഫീസിൽ താമസ സൗകര്യം; അറിയാം വിശദമായി Gulf News
ജീവനക്കാരി നുണ പറയുന്നതായി ആരോപിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. കാപ്പിയുടെ റീഫണ്ട് 48 മണിക്കൂറിനുള്ളിൽ ലഭിക്കുമെന്ന് ജീവനക്കാരി പറഞ്ഞ് തിരിഞ്ഞ് നടക്കുന്നതും പിന്നാലെ സ്ത്രീ ചെന്ന് ‘ഇതാ ചൂടുള്ള കാപ്പി’ എന്ന് പറഞ്ഞ് ജീവനക്കാരിയുടെ നേരെ കാപ്പി ഒഴിക്കുന്നതും അവർ വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കാഷറ ബ്രൗൺ (48) എന്ന സ്ത്രീയാണ് ആക്രമണം നടത്തിയതെന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവം സമൂഹമാധ്യമത്തിൽ വൈറലായതോടെ പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കമന്റുകൾ. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CollinRugg എന്ന എക്സ് അക്കൗണ്ടിൽ നിന്ന്) English Summary:
Coffee Attack on Employee: A McDonald\“s employee in Michigan was assaulted with hot coffee after a customer claimed her online order was delayed. The incident, captured on video, shows the woman throwing the coffee at the employee and has sparked outrage online.