search

ട്രെയിനിൽ ബ്രെത്തലൈസർ പരിശോധന; അമിത അളവിൽ മദ്യത്തിന്റെ സാന്നിധ്യം; കേസെടുത്തു

Chikheang 3 hour(s) ago views 568
  



കോട്ടയം ∙ റെയിൽവേ പൊലീസിന്റെ ബ്രെത്തലൈസർ പരിശോധനയിൽ, ട്രെയിനിലെ യാത്രക്കാരന്റെ ശ്വാസോച്ഛ്വാസത്തിൽ അമിത അളവിൽ മദ്യത്തിന്റെ സാന്നിധ്യം. 100 മില്ലിലീറ്റർ രക്തത്തിൽ 415 മില്ലിഗ്രാം ആൽക്കഹോൾ എന്ന ഫലമാണ് പരിശോധനയിൽ ലഭിച്ചത്. കേസെടുക്കാനുള്ള അളവ് 30 മില്ലിഗ്രാം ആൽക്കഹോൾ ആണ്. പരിശോധന ആരംഭിച്ച ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര ഉയർന്ന ഫലം ലഭിക്കുന്നത്. ഇന്നലെ രാവിലെ 10.58നു ശബരി എക്സ്പ്രസിൽ വനിതാ പൊലീസ് ബ്രെത്തലൈസർ ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ ബോധമില്ലാതെ നിന്നയാളെ പിടികൂടിയത്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതാണെന്ന് ഇയാൾ റെയിൽവേ പൊലീസിനോടു പറഞ്ഞു.  

  • Also Read എന്തിനും ഏതിനും ജപിച്ച തകിട്, ചെലവിന് ബുദ്ധിമുട്ടിയാലും മന്ത്രവാദിക്ക് പണം നൽകും; പൂജയ്ക്ക് പിന്നാലെ വിവാഹം തീരുമാനിച്ചു   


  കേസെടുത്ത ശേഷം ഇയാളെ വിട്ടയച്ചെന്നും കേസ് കോടതിയിലേക്കു കൈമാറുമെന്നും റെയിൽവേ പൊലീസ് എസ്ഐ റെജി പി.ജോസഫ് അറിയിച്ചു. ട്രെയിനിൽ യാത്ര തുടരാൻ അനുവദിച്ചില്ല. അതേസമയം, ബ്രെത്ത‌ലൈസറിനോട് അനുബന്ധിച്ചു ഘടിപ്പിച്ച പ്രിന്ററിൽനിന്ന് മദ്യത്തിന്റെ തോത് മനസ്സിലാക്കാൻ രസീത് എടുത്തു തുടങ്ങി. മദ്യപനെന്നു കണ്ടെത്തിയാൽ രസീത് കേസ് ഫയലിനൊപ്പം സൂക്ഷിക്കും.  3 ദിവസത്തിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ചെത്തിയ 26 പേരെ അറസ്റ്റ് ചെയ്തു. 3 പേരെ ട്രെയിനിനുള്ളിൽ നിന്നും 23 പേരെ പ്ലാറ്റ്ഫോമിൽനിന്നും പിടികൂടി. കേരള എക്സ്പ്രസിൽനിന്നു പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവത്തെത്തുടർന്നു റെയിൽവേ പൊലീസ് ആരംഭിച്ച– ‘ഓപ്പറേഷൻ രക്ഷിത’ –പദ്ധതിയുടെ ഭാഗമായാണ് പരിശോധന.

ട്രെയിനിലെ ആക്രമണം തിരിച്ചറിയൽ പരേഡിൽ  തീരുമാനം ഇന്ന്

തിരുവനന്തപുരം ∙ വർക്കലയിൽ ട്രെയിനിൽനിന്നു നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ (19) ചവിട്ടി പുറത്തേക്കു തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിന്റെ തിരിച്ചറിയൽ പരേഡ് നടത്തുന്ന കാര്യത്തിൽ കോടതി ഇന്നു തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുക.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അനുമതി ലഭിച്ചാൽ, പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയുടെ മുന്നിൽ വരുംദിവസങ്ങളിൽ പ്രതിയെ എത്തിച്ചു തിരിച്ചറിയൽ പരേഡ് നടത്തും. ഗുരുതരമായി പരുക്കേറ്റ ശ്രീക്കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. English Summary:
Kerala Railway Safety Alert: Record Alcohol Levels Found in Train Breathalyzer Test, Passenger Arrested
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361