search

‘അന്യായ നികുതി ഈടാക്കുന്നു’: കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ പണിമുടക്കും

cy520520 3 hour(s) ago views 892
  



കൊച്ചി∙ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ പണിമുടക്കുമെന്ന് ബസ് ഉടമകൾ. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായ നികുതി ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. നാളെ വൈകിട്ട് ആറു മണി മുതലാണ് സമരം. കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയുടേതാണ് തീരുമാനം.  

  • Also Read 14കാരന്റെ ലൈംഗികാതിക്രമം, ഗുരുതര പരുക്കേറ്റ 40കാരി മരിച്ചു; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ   


അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുണ്ടായിട്ടും ബസുകൾക്ക് അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും ഇത്തരത്തിൽ നികുതി വാങ്ങുന്ന അവസ്ഥയായിരിക്കുകയാണ്. അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.  

  • Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...   


പണിമുടക്കാനുള്ള തീരുമാനം പ്രതിഷേധം എന്നതല്ല, മറിച്ച് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനായുള്ള നിർബന്ധിത നടപടി മാത്രമാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ.ജെ. റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു.  
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് ദിനംപ്രതി സർവീസുകൾ നടത്തുന്നുണ്ട്. ബസുകൾ സമരം ആരംഭിക്കുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കും. English Summary:
Kerala bus strike is set to begin due to unfair taxes levied by Tamil Nadu and Karnataka. This strike will disrupt travel from Kerala to cities like Bangalore and Chennai, causing inconvenience to passengers.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184