കോട്ടയം ∙ സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം 9 ലക്ഷം എത്തിയെന്നു സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. 2019–20 ൽ സംസ്ഥാന വ്യാപകമായി നടത്തിയ സെൻസസിൽ 7 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിൽനിന്നാണു9 ലക്ഷം എത്തിയെന്ന കണക്കിലേക്കു വകുപ്പ് എത്തിയത്. പുതിയ കണക്കെടുപ്പ് നടക്കുകയാണ്.
പേവിഷ പ്രതിരോധം: 28 കോടിയുടെ വാക്സീൻ വാങ്ങും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ വർഷം വാങ്ങുന്നതു 28 കോടി രൂപയുടെ പേവിഷ പ്രതിരോധ വാക്സീൻ. 14 കോടി രൂപയ്ക്കു വീതം ഇൻഡ്ര ഡർമൽറേബീസ് വാക്സീനും (ഐഡിആർവി) ഇമ്യൂണോഗ്ലോബുലിനുമാണ് വാങ്ങുന്നത്. ഇതിൽ 7 കോടി രൂപയ്ക്കു വീതമുള്ള വാക്സീനുകൾ വിതരണം ചെയ്തുകഴിഞ്ഞു. ആശുപത്രികളിൽ നിലവിൽ വാക്സീൻ ക്ഷാമം ഇല്ല.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
നായ ഉൾപ്പെടെയുള്ള ജീവികളുടെ കടിയേറ്റ് എത്തുന്നവർക്ക് ആദ്യം ഐഡിആർവിയാണ് കുത്തിവയ്ക്കുന്നത്. മുറിവിന്റെ ആഴവും വ്യാപ്തിയും കൂടുതലാണെങ്കിൽ പേവിഷം വേഗത്തിൽ തലച്ചോറിൽ എത്താൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്ക്കും. അലർജി ഉണ്ടാകുന്നവർക്കു നൽകുന്ന ഹ്യുമൻ റേബീസ് ഇമ്യൂണോഗ്ലോബുലിൻ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്നില്ല.
ന്യൂഡൽഹി ∙ രാജ്യത്ത് പേവിഷബാധ തടയാനുള്ള വാക്സീനുകൾക്കു ക്ഷാമമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെരുവുനായ ശല്യം പരിഹരിക്കാൻ വാക്സീൻ ലഭ്യത ഉറപ്പാക്കണമെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെയാണു പ്രതികരണം. എല്ലാ സ്വകാര്യ, സർക്കാർ ആശുപത്രികളിലും ആന്റി റേബീസ് വാക്സീനും അതിനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിനും സ്റ്റോക്കുണ്ടെന്നാണു വിശദീകരണം.
2024 നവംബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ 52,995 തെരുവു നായ്ക്കളെ വന്ധ്യംകരിച്ചു
വന്ധ്യംകരണം നടത്തിയ തെരുവുനായ്ക്കളുടെ എണ്ണം
തിരുവനന്തപുരം 10,849
കൊല്ലം 15,832
പത്തനംതിട്ട 3,091
ആലപ്പുഴ 8,459
ഇടുക്കി 766
കോട്ടയം 1,344
എറണാകുളം 2,386
തൃശൂർ 752
മലപ്പുറം 5,628
പാലക്കാട് 720
കോഴിക്കോട് 1,010
വയനാട് 904
കണ്ണൂർ 930
കാസർകോട് 324 English Summary:
Kottayam: Kerala\“s Street Dog Population Hits 9 Lakh Amidst Rabies Prevention Efforts |