search

എഐ കാലത്ത് ഇന്ത്യൻ എഴുത്തിന്റെ വിപണി കുതിക്കും: ആനന്ദ് നീലകണ്ഠൻ

LHC0088 2026-2-12 11:07:46 views 1259
  

  



കോഴിക്കോട് ∙ നിർമിതബുദ്ധിയുടെ (എഐ) കടന്നുവരവോടെ ഇന്ത്യൻ എഴുത്തിന്റെ വിപണി അദ്ഭുതകരമായി വലുതാകുമെന്നും ഒരിക്കലും പറഞ്ഞു തീരാത്ത അത്രയും കഥകൾ ഇന്ത്യയിലുണ്ടെന്നും  എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ. ഒരു കാലത്ത് ലോകത്തിനു കഥകൾ സംഭാവന ചെയ്തിരുന്ന നാടാണ് ഇന്ത്യ.

  

പക്ഷേ, നമ്മുടെ കഥകൾ പലതും സിനിമയാക്കാൻ വലിയ ചെലവു വരും. എന്നാൽ എഐ കാലത്ത് അനിമേഷനും ഗ്രാഫിക്സും മുൻപുള്ളതിന്റെ നൂറിലൊന്നു ചെലവിൽ ചെയ്യാൻ കഴിയും. ആ അവസരം ഉപയോഗപ്പെടുത്തി ഇന്ത്യൻ കഥാ ലോകം ഇനിയുമേറെ വലുതാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിച്ച ഹോർത്തൂസ് കോലായ ചർച്ചയിൽ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ആനന്ദ് നീലകണ്ഠൻ.

പുതിയ കാലത്ത് കഥകൾ ചെവിക്കല്ല, കണ്ണിനാണ് ആനന്ദം നൽകേണ്ടത്. മാറുന്ന വിപണിക്ക് അനുസരിച്ചു പ്രഫഷനലായി എഴുതാൻ എഴുത്തുകാർക്കു കഴിയണം. സിനിമയിലും എഴുത്തിലും വലിയ രീതിയിൽ ചിന്തിക്കാൻ മലയാളിക്കു കഴിയുന്നില്ല. ചുരുക്കം ചിലർ മാത്രമേ വലിയ രീതിയിൽ ചിന്തിക്കുന്നുള്ളൂ. കൂടുതൽ പേരെ ആനന്ദിപ്പിക്കാൻ കഴിയുന്നതാണ് ഒരു എഴുത്തുകാരനു കിട്ടുന്ന പ്രതിഫലം നിശ്ചയിക്കുന്നത്. മുൻപു പലരും വിശദീകരിച്ചു വച്ച ‘ഉദാത്തമായ സാഹിത്യം’ അതേ പടി തുടർന്ന് എഴുതിയാൽ പുസ്തകങ്ങൾ വായിക്കപ്പെടണമെന്നില്ല.  
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അത് സന്തോഷം നൽകുന്നവർക്ക് അങ്ങനെ എഴുതാം. എന്നാൽ, പുസ്തകങ്ങൾ കൂടുതൽ വായിക്കപ്പെടണമെന്നും തിരക്കഥകൾ കൂടുതൽ പേർ കാണുന്ന ദൃശ്യാനുഭവം ആകണമെന്നും ആഗ്രഹിക്കുന്ന എഴുത്തുകാർ എഴുത്തിൽ പ്രഫഷനലിസം കൊണ്ടു വരണമെന്നും ആനന്ദ് നീലകണ്ഠൻ പറഞ്ഞു. English Summary:
Anand Neelakantan: AI Will Unleash India\“s Storytelling Potential
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126