കൊച്ചി∙ എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ആർഎസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയിൽവേ സമൂഹമാധ്യമമായ എക്സിൽ പോസ്റ്റു ചെയ്തു. വിവാദമായതോടെ മണിക്കൂറുകൾക്കുശേഷം പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിവിധ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി നടത്തിയത്.
- Also Read തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ; ഭാവിയിൽ ആറ്റിങ്ങലിലും നെയ്യാറ്റിന്‍കരയിലും
വന്ദേഭാരത് എക്സ്പ്രസിന്റെ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സർവീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചെങ്കിലും ഓൺലൈൻ റിസർവേഷൻ തുടങ്ങിയിട്ടില്ല. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) 1095 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസർവേഷൻ ചാർജ്, 5% ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്.
- Also Read എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ഉദ്ഘാടന ട്രെയിൻ വൈകിട്ട് 5.50നു കെഎസ്ആർ സ്റ്റേഷനിലെത്തും. കർണാടക കേരള ട്രാവലേഴ്സ് ഫോറം, ബാംഗ്ലൂർ കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കെആർ പുരം, കെഎസ്ആർ സ്റ്റേഷനുകളിൽ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @GMSRailway എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Vande Bharat controversy: Vande Bharat controversy erupts after RSS song is played. The Southern Railway removed a social media post featuring children singing an RSS song during the inaugural run of the Ernakulam-Bangalore Vande Bharat Express, leading to public outcry. |