search

ബൂത്തുകളിലെ ദൃശ്യം പുറത്തുവിടൽ: അന്ന് അവാർഡ് നൽകി, ഇന്ന് ദൃശ്യം നശിപ്പിക്കാൻ ധൃതി; തിരഞ്ഞെടുപ്പ് കമ്മിഷന്റേത് വിചിത്ര നിലപാട്

LHC0088 8 hour(s) ago views 663
  



ന്യൂഡൽഹി ∙ പ്രശ്നബാധിത പോളിങ് ബൂത്തുകളിലെ ദൃശ്യങ്ങൾ തൽസമയം പുറത്തുവിട്ട്, സുതാര്യമായി വോട്ടെടുപ്പു നടത്തിയതിനു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു പുരസ്കാരം നൽകി ആദരിച്ച ചരിത്രമുണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്. അതു മറന്നാണ് ദൃശ്യങ്ങൾ പുറത്തുവിടില്ലെന്ന് ഇപ്പോൾ കമ്മിഷൻ വാദിക്കുന്നത്. ബൂത്തുകളിലെ ദൃശ്യങ്ങൾ വെബ്ക്യാമറയിൽ പകർത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി നിർദേശിച്ചത് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ്. 173 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി കണ്ണൂർ ജില്ലയാണ് അന്നു രാജ്യത്തിനു മാതൃകകാട്ടിയത്.



ദൃശ്യങ്ങൾ തൽസമയം കാണാൻ വെബ്സൈറ്റ് വഴി സൗകര്യമൊരുക്കി. ഇതിന്റെ ലിങ്ക് പാർട്ടികൾക്കും മാധ്യമങ്ങൾക്കും നൽകുകയും ചെയ്തു. ഈ ഇടപെടലുകൾക്കാണ് അന്നു കണ്ണൂർ കലക്ടറായിരുന്ന പി.ബാലകിരണിന് ‘ബെസ്റ്റ് ഇലക്ടറൽ പ്രാക്ടിസ്’ എന്ന പേരിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അവാർഡ് നൽകിയത്. പാർട്ടി കോട്ടകളിൽ എതിർപാർട്ടികളുടെ പോളിങ് ഏജന്റുമാരെ ഇരിക്കാൻ അനുവദിക്കാതിരുന്ന ‘കണ്ണൂർ ശൈലി’ക്കു മാറ്റം വന്നത് ക്യാമറ വന്നതോടെയാണ്.

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ കലക്ടറേറ്റിൽ കൺട്രോൾ റൂം ഒരുക്കി മുഴുവൻ വോട്ടർമാരുടെയും മുഖം ക്യാമറയിൽ പതിയുന്നുവെന്ന് ഉറപ്പാക്കുന്നു. ഈ മാതൃകയാണ് ഇപ്പോൾ രാജ്യവ്യാപകമായി നടപ്പാക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടപ്പാക്കി. കള്ളവോട്ട് പരാതികളിൽ ദൃശ്യങ്ങൾ തെളിവായതോടെ കണ്ണൂർ ജില്ലയിൽ ഏഴിടത്താണ് 2019 ൽ റീപോളിങ് നടത്തിയത്.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Election Commission\“s U-Turn on Booth Footage: Election transparency is crucial for fair elections. The Election Commission\“s conflicting stance on releasing polling booth footage raises questions about accountability and openness. This creates doubts among the public regarding the integrity of electoral processes.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158639