search

മംദാനി‌ മാറ്റമാണ്; ചരിത്രവുമാണ്

Chikheang Yesterday 11:06 views 247
  



ഈ ചരിത്രവിജയത്തിൽ മാറ്റത്തിന്റെ ചിറകടിയെ‍ാച്ചയുണ്ട്; പുരോഗമന ചിന്തയുടെ തെളിച്ചമുണ്ട്; അധീശത്വ നയത്തോടുള്ള എതിർശബ്ദവുമുണ്ട്. വിസ്തൃതികൊണ്ടും സമ്പത്തുകൊണ്ടും യുഎസ് നഗരങ്ങളിൽ ഒന്നാമതായ ന്യൂയോർക്ക് സിറ്റിയുടെ മേയർ തിര‍ഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് യുവതാരം സൊഹ്റാൻ മംദാനി‌ കൈവരിച്ച ഗംഭീരവിജയം അതുകെ‍ാണ്ടാണു ലോകത്തിന്റെ കയ്യടി നേടുന്നത്; ജനാധിപത്യത്തിന്റെയും തുല്യതയുടെയും മനോഹരവിജയമായി വിലയിരുത്തപ്പെടുന്നതും.

  • Also Read ‘ഒറ്റവാക്കിൽ ഫണ്ണി, പവർഫുളാണ് മംദാനി’: ലോകം കണ്ട ദുർഗ, വിജയത്തിനു ചുക്കാൻ പിടിച്ചവരിൽ‌ ടി.പി. ശ്രീനിവാസന്റെ ചെറുമകളും   


ലോകരാഷ്ട്രങ്ങളെ ചെ‍ാൽപ്പടിയിൽ നിർത്താൻ പല നീക്കങ്ങളും നടത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഈ വിജയത്തിലൂടെ മംദാനി‌ ഏൽപിച്ച പ്രഹരം ശ്രദ്ധേയമാണ്; മംദാനി വിജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ സഹായം നിർത്തുമെന്നു ട്രംപ് ഭീഷണി മുഴക്കുകയും അദ്ദേഹത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്തുപോന്ന സാഹചര്യത്തിൽ വിശേഷിച്ചും. തന്നെ കമ്യൂണിസ്റ്റ് എന്ന് അടിസ്ഥാനരഹിതമായി വിശേഷിപ്പിച്ചുപോന്ന ട്രംപിന്റെ അജ്ഞതയെയും അപലപനീയമായ മുൻവിധിയെയും കൂടിയാണ് ഡെമോക്രാറ്റ് പാർട്ടിയിലെ പുരോഗമനവാദികളായ സോഷ്യലിസ്റ്റുകളിലെ മുൻനിരക്കാരൻ സൊഹ്റാൻ മംദാനി തിരുത്തിയത്.   

  • Also Read ട്രംപേ, ശബ്ദം കൂട്ടി വച്ചോളൂ; ന്യൂയോർക്കേ, നമ്മൾ ഒരുമിച്ച് വാടക മരവിപ്പിക്കാൻ പോകുന്നു: സൊഹ്‌റാൻ മംദാനിയുടെ വൈറൽ പ്രസംഗം   


പഞ്ചാബ്–  ഡൽഹി കുടുംബവേരുകളുള്ള പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായരുടെയും കൊളംബിയ സർവകലാശാലാ പ്രഫസർ മഹ്മൂദ് മംദാനിയുടെയും മകനായി യുഗാണ്ടയിൽ ജനിച്ച മംദാനി ന്യൂയോർക്ക് മേയറാകുന്ന ആദ്യ മുസ്‌ലിമും ആദ്യ ഇന്ത്യൻ വംശജനുമാണ്.  അതിസമ്പന്നരുടെ നഗരത്തിൽ താമസിക്കുന്ന അതിസാധാരണക്കാരുടെ മനസ്സിൽ കുടിയേറാനായതാണു മംദാനിയുടെ വിജയത്തിന്റെ ഒന്നാം കാരണമെന്നു പറയാം. വാടകയിളവ്, സൗജന്യ ശിശുപരിചരണം, സൗജന്യ ബസ് യാത്ര തുടങ്ങിയവയുൾപ്പെടെ ഉദാരനയങ്ങളുള്ള ക്ഷേമപദ്ധതികൾ അദ്ദേഹം പ്രചാരണവേളയിൽ മുന്നോട്ടുവച്ചത് അധികാരത്തിലേക്കുള്ള വഴികാണിച്ചു. ജനാധിപത്യത്തിനുവേണ്ടിയും ഒരുമയ്ക്കുവേണ്ടിയും ശബ്ദമുയർത്തുന്ന മംദാനി യുവതയുടെ പ്രചോദനതാരമായതിൽ അദ്ഭുതപ്പെടേണ്ടതില്ല.   
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന സാധാരണക്കാരെ സഹായിക്കുന്ന ഹൗസിങ് കൗൺസലറായി പ്രവർത്തിച്ച അനുഭവമാണ് അദ്ദേഹത്തെ പൂർണമായും രാഷ്ട്രീയത്തിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്. കുടിയേറ്റ തൊഴിലാളികൾക്കും എൽജിബിടിക്യു വിഭാഗങ്ങൾക്കുമൊപ്പം നിലകൊള്ളുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ‘ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും; കുടിയേറ്റക്കാർ നിർമിച്ച, ഒരു കുടിയേറ്റക്കാരൻ നയിക്കുന്ന നഗരം’ എന്ന് വിജയപ്രസംഗത്തിൽ ഓർമിപ്പിച്ച മംദാനി ഇതുകൂടി പറഞ്ഞു: ‘അതിനാൽ പ്രസിഡന്റ് ട്രംപ്, ഞങ്ങളിൽ ആരെയെങ്കിലും തൊടണമെങ്കിൽ, നിങ്ങൾക്കു ഞങ്ങളെ എല്ലാവരെയും മറികടക്കേണ്ടിവരും.’   

  • Also Read ബോളിവുഡ് സ്റ്റൈൽ ആഘോഷം!, ധൂം മചാലേ ധൂം...; പ്രസംഗത്തിൽ നെഹ്റുവിനെ ഓർമിച്ച് മംദാനി   


വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ യുഎസിന്റേതായി ലോകത്തിനുമേൽ അടിച്ചേൽപിക്കുന്ന ഒരു ഭരണാധികാരിക്കുള്ള ജനാധിപത്യ മറുപടികൂടിയായാണ് ലോകം സൊഹ്റാൻ മംദാനിയുടെ വിജയത്തെ കാണുന്നത്. ന്യൂയോർക്ക് സിറ്റിയുടെ തലവനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇത്രമേൽ ആവേശോജ്വലവും നിർണായകവുമായി മാറിയതിന്റെ കാരണവും അതുതന്നെ. ലോകത്തിലെ ഏറ്റവും പ്രബല സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ വീണ്ടും കയ്യിലെത്തിയതിന്റെ വിളംബരമായിരുന്നു യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ഡോണൾഡ് ട്രംപ് നടത്തിയ നയംമാറ്റ പ്രഖ്യാപനങ്ങളെല്ലാം എന്നുകൂടി ഓർമിക്കേണ്ടതുണ്ട്. എന്നാൽ, രണ്ടാം ഭരണകാലത്തെ ആദ്യ പ്രാദേശിക തിര‍ഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റ് പാർട്ടി നടത്തിയ തകർപ്പൻ മുന്നേറ്റം യുഎസ് പ്രസിഡന്റിന്റെ അതിരുകടന്ന ആത്മവിശ്വാസം കുറച്ചെങ്കിലും കുറയ്ക്കുമെന്നുവേണം ഇപ്പോൾ കരുതാൻ.

  • Also Read ലോകത്തെ വിരട്ടിയ ട്രംപിന് സ്വന്തം തട്ടകത്തിൽ ‘തട്ട്’: സുഭാഷ്‌ ചന്ദ്രബോസിന്റെ അവസ്ഥയാകുമോ ന്യൂയോർക്ക് മേയർക്ക്?   


അതിനാലാവണം, മേയറായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പ്രസംഗത്തിൽ മംദാനി ഇങ്ങനെ പറഞ്ഞത്: ‘നമ്മൾ തനിച്ചാണ് വോട്ടു ചെയ്തതെങ്കിലും നമ്മൾ ഒരുമിച്ചാണ് പ്രതീക്ഷ തിരഞ്ഞെടുത്തത്. സ്വേച്ഛാധിപത്യത്തിനു മേലേ പ്രതീക്ഷ. വലിയ പണത്തിനും ചെറിയ ആശയങ്ങൾക്കും മേലേ പ്രതീക്ഷ. നിരാശയ്ക്കു മേലേ പ്രതീക്ഷ.’ 1947 ഓഗസ്റ്റ് 14 അർധരാത്രി ഭരണഘടനാ നിർമാണസഭയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി ജവാഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ ‘വിധിയുമായുള്ള സമാഗമം’ പ്രസംഗം വിജയവേളയിൽ മംദാനി ഓർമിച്ചതും ശ്രദ്ധേയം.

ജനുവരി ഒന്നിന് ന്യൂയോർക്ക് സിറ്റിയുടെ മേയറായി അധികാരമേൽക്കുന്നതു സൊഹ്റാൻ മംദാനി എന്ന വ്യക്തി മാത്രമല്ല; പുതിയെ‍ാരു ചരിത്രം കൂടിയാണ്; യുഎസിനും ലോകത്തിനുതന്നെയും പുതിയെ‍ാരു പ്രതീക്ഷയും. English Summary:
Zohran Mamdani\“s Historic Win: New York Elects First Muslim, Indian-Origin Mayor
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160780