search

ട്രോളിയിലുണ്ട്; ‘എച്ച് ഫയൽസ്’; പത്രസമ്മേളനത്തിന് മുൻപേ ‘എച്ച് ഫയൽസ്’ ട്രോളി വൈറൽ

Chikheang 12 hour(s) ago views 57
  



ന്യൂഡൽഹി ∙ ഏഴടി പൊക്കത്തിൽ അടുക്കിവച്ച രേഖകളുടെ ചിത്രമായിരുന്നു ഓഗസ്റ്റിൽ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. രാഹുലിന്റെ സംഘം 6 മാസത്തോളമെടുത്ത് ഈ രേഖകൾ പരിശോധിച്ചാണ് കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. എന്നാൽ ഇക്കുറി ചിത്രത്തിനു പകരം, ഹരിയാനയിലെ വോട്ടർപട്ടികയുടെ പകർപ്പ് അടുക്കിവച്ച ട്രോളി നേരിട്ട് രാഹുൽ വേദിയിലെത്തിച്ചു.  

  • Also Read ചോരി ചോരി ചുപ്കെ..., കർണാടക, മഹാരാഷ്ട്ര വഴി ബിഹാർ   


ട്രോളിയുടെ ചിത്രം വാർത്താസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപുതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യൂട്യൂബിലെ അറിയിപ്പിൽ ‘എച്ച് ഫയൽസ്’ എന്ന അറിയിപ്പു കൂടി വന്നതോടെ ‘ഹൈഡ്രജൻ ബോംബ്’ തന്നെയെന്നും ‘എച്ച് ഫയൽസ്’ ഹരിയാനയെ സൂചിപ്പിച്ചാണെന്നും അഭ്യൂഹമുണ്ടായി.  

സത്യത്തിനു വേണ്ടി നിലകൊണ്ട ഗുരു നാനാക്കിന്റെ ജയന്തി ദിനത്തിൽ താൻ പറയുന്ന ഓരോ കാര്യത്തിനും 100% രേഖകളുടെ പിൻബലമുണ്ടെന്ന ആമുഖത്തോടെയാണ് രാഹുൽ സംസാരിച്ചുതുടങ്ങിയത്.  
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘യേ കോൻ ഹേ?’ (ഇതാരാണ്?) എന്ന ചോദ്യത്തോടെയാണ് ബ്രസിലീയൻ മോഡലായ യുവതിയുടെ ചിത്രം രാഹുൽ പരിചയപ്പെടുത്തിയത്. ഈ യുവതി ഏത് നാട്ടുകാരിയാണെന്ന് ഊഹിച്ചുപറയാനും ആവശ്യപ്പെട്ടു. ഒടുവിൽ ചിത്രം ബ്രസീലിയൻ ഫൊട്ടോഗ്രഫറായ മത്തെയാസ് ഫെറെറോയുടെ വെബ്പേജിൽ കാണിച്ചുകൊടുത്തു.  

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനു 2 ദിവസം മുൻപ്, തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, നമുക്കൊരു സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്നി പറയുന്ന വിഡിയോയും രാഹുൽ കാണിച്ചു. ഈ സംവിധാനമാണ് വോട്ടുകൊള്ളയെന്നു പറഞ്ഞായിരുന്നു തുടർന്നുള്ള അവതരണം. സെയ്നിയുടെ ചിരിയിൽ എല്ലാമുണ്ടെന്നും രാഹുൽ വിഡിയോ വീണ്ടും പ്ലേ ചെയ്ത് കാണിച്ചുകൊടുത്തു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താനായി ഒരു ഘട്ടത്തിൽ 2 മാധ്യമപ്രവർത്തകരെ രാഹുൽ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

വീടില്ലാത്തതുകൊണ്ട് വീട്ടുനമ്പർ ‘പൂജ്യം’ ആയതാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വാദം പൊളിക്കാനായി നരേന്ദ്ര എന്ന വ്യക്തി താമസിക്കുന്ന വീടിന്റെ ചിത്രവും രാഹുൽ കാണിച്ചു. English Summary:
Rahul Gandhi\“s \“H Files\“ Expose: Rahul Gandhi exposes alleged Haryana electoral fraud, presenting trolley-loads of voter list irregularities, a CM\“s \“system\“ video, and photos. Learn about the \“H Files\“ and documentary evidence.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634