search

രാഹുൽ ഉറപ്പിക്കുന്നു വോട്ട് ചോരി

LHC0088 4 hour(s) ago views 109
  



ന്യൂഡൽഹി ∙ വോട്ടുകൊള്ള നടന്നില്ലായിരുന്നുവെങ്കിൽ ഹരിയാനയിൽ കോൺഗ്രസിനു വിജയം ഉറപ്പായിരുന്നുവെന്നും ജനവിധിയിലൂടെയുണ്ടായ സർക്കാരല്ല ഹരിയാനയിൽ ഇപ്പോഴുള്ളതെന്നും രാഹുൽ ഗാന്ധി. ഓരോ തരത്തിലുള്ള ക്രമക്കേടും ഉദാഹരണങ്ങളും തെളിവുകളും നിരത്തിയാണു രാഹുൽ വിശദീകരിച്ചത്. ജനാധിപത്യം കൊള്ളയടിക്കപ്പെട്ടെന്നും അഹിംസയിലൂടെയും സത്യത്തിലൂടെയും അതു വീണ്ടെടുക്കാൻ ഇന്ത്യയിലെ ‘ജെൻ സീ’ തലമുറയ്ക്ക് കഴിയണമെന്നും രാഹുൽ ആഹ്വാനം ചെയ്തു. വോട്ടുകൊള്ളയ്ക്കു രാഹുൽ ചൂണ്ടിക്കാട്ടിയ ചില ഉദാഹരണങ്ങൾ:  



ഒരേ ഫോട്ടോ, 223 വോട്ട്

ഒരു മണ്ഡലത്തിലെ 2 ബൂത്തുകളിലായി ഒരേ സ്ത്രീയുടെ ചിത്രമുള്ള 223 വോട്ടുകൾ കണ്ടെത്തി. വീട്ടുനമ്പറും പ്രായവും പിതാവിന്റെ പേരുമെല്ലാം വ്യത്യസ്തം. ചില എൻട്രികളിൽ ഈ ചിത്രത്തിനു നേരെ പുരുഷൻ എന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സ്ത്രീയുടെ ചിത്രമുപയോഗിച്ച് ഒരു മണ്ഡലത്തിൽ വ്യത്യസ്ത പേരുകളിൽ 100 വോട്ട് കണ്ടെത്തി. ഇവർ വോട്ട് ചെയ്തിട്ടുണ്ടോയെന്നു കമ്മിഷനറിയാം, പക്ഷേ അതു പുറത്തുവരാൻ താൽപര്യമില്ലാത്തതിനാലാണ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ കമ്മിഷൻ നശിപ്പിക്കുന്നതെന്നു രാഹുൽ പറയുന്നു.

അവ്യക്ത ഫോട്ടോ, ആർക്കും വോട്ട് ചെയ്യാം

1.24 ലക്ഷം വോട്ടർമാരുടെ ചിത്രങ്ങൾ വ്യാജമോ അവ്യക്തമോ ആണ്. മഞ്ജു, സംഗീത, ദുർഗ, മമത തുടങ്ങിയ സാധാരണ പേരുകൾ ഉപയോഗിക്കുക വഴി ആർക്കും വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കി.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഹരിയാനയിലും യുപിയിലും വോട്ട്

ബിജെപിക്കൊപ്പമുള്ള യുപി ഗ്രാമമുഖ്യനായ (സർപഞ്ച്) ദാൽചന്ദിനും മകൻ യശ്‌വീറിനും ഹരിയാനയിലും വോട്ടുണ്ട്. യുപിയിലെ വോട്ടർപട്ടികയിൽ ദാൽചന്ദിന്റെ അച്ഛന്റെ പേര് പ്രീതം സിങ് എന്നാണെങ്കിൽ ഹരിയാനയിൽ ഇതു ബാൽകിഷൻ എന്നാണ്. ദാൽചന്ദിനു മാത്രമല്ല, ബിജെപിയുമായി ബന്ധമുള്ള ആയിരങ്ങൾക്ക് ഇരുസംസ്ഥാനങ്ങളിലും വോട്ടുണ്ട്.

ബിജെപി നേതാവിന്റെ വീട്ടിൽ 66 വോട്ടർമാർ

പൽവാലിലെ ബിജെപി നേതാവായ ഉമേഷിന്റെ വീട്ടുനമ്പറിൽ 66 വോട്ടർമാരാണുള്ളത്. ഹോഡൽ എന്ന സ്ഥലത്തെ ഒരു വീട്ടിൽ 501 വോട്ടർമാരും റായി മണ്ഡലത്തിൽ ഒരു വീട്ടിൽ 108 വോട്ടർമാരുടെയും പേരുകൾ കണ്ടെത്തി. എന്നാൽ ഈ വീടുകളിലെത്തിയാൽ ഇവരെയാരെയും കാണാനാകില്ല. 10 വോട്ടർമാരിലധികം ഒരേ വീട്ടിലുണ്ടെങ്കിൽ ഫീൽഡ് വെരിഫിക്കേഷൻ വേണമെന്നാണു ചട്ടമെങ്കിലും ഇവിടെയൊന്നും കമ്മിഷൻ പരിശോധന നടത്തിയില്ല.

‘പൂജ്യം’ വീട്ടുനമ്പർ വീടില്ലാത്തവരുടേതല്ല

വീട്ടുനമ്പർ 0 എന്ന രേഖപ്പെടുത്തിയുള്ള തട്ടിപ്പ് മുൻപ് രാഹുൽ ഉന്നയിച്ചപ്പോൾ വീടില്ലാത്ത പാവങ്ങളാണ് ഇവരെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വാദം. ഈ വാദം ഇന്നലെത്തെ അവതരണത്തിൽ രാഹുൽ പൊളിച്ചു. ഹരിയാനയിലെ ദാദ്രി മണ്ഡലത്തിൽ പൂജ്യമെന്ന വീട്ടുനമ്പറുള്ള നരേന്ദ്ര എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ വീടും രാഹുലിന്റെ സംഘം കണ്ടെത്തി. വീട്ടുനമ്പർ എന്നയിടത്ത് 0 രേഖപ്പെടുത്തിയിരിക്കുന്നതിനാൽ യഥാർഥ വീട്ടിലെത്തി ഇത്തരമൊരു വോട്ടറെ കണ്ടെത്താനേ കഴിയില്ല.

3.5 ലക്ഷം വോട്ട് വെട്ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്ന 3.5 ലക്ഷത്തോളം പേർക്കാണ് 5 മാസം കഴിഞ്ഞു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നഷ്ടമായതെന്ന് രാഹുൽ അവകാശപ്പെട്ടു.  റായി മണ്ഡലത്തിലെ ഒന്നാം നമ്പർ ബൂത്തിൽ മാത്രം 128 പേരുടെ വോട്ടുകളാണ് വെട്ടിയത്.  

ബിഹാറിലെ സമഗ്രവോട്ടർപട്ടിക പരിഷ്കരണത്തിലൂടെ വോട്ട് നഷ്ടമായ 5 പേരെയും വേദിയിൽ രാഹുൽ അവതരിപ്പിച്ചു. സ്വന്തം അനുഭവം ഇവർ തന്നെ നേരിട്ടു വിവരിക്കുകയും ചെയ്തു. ഇന്നാണ് ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ്.

കോൺഗ്രസ് ആവശ്യപ്പെടുന്നു; ശുദ്ധീകരണത്തിന് സോഫ്റ്റ്‌വെയർ ഉപയോഗിക്കണം

ന്യൂഡൽഹി ∙ വോട്ടർപട്ടികയിലെ ആവർത്തനം ഒഴിവാക്കാനുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയാണു രാഹുൽ ഗാന്ധി. ഈ സോഫ്റ്റ്‌വെയർ ആവശ്യമില്ലെന്നാണ് ഒരാഴ്ച മുൻപും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞത്.  

സോഫ്റ്റ്‌വെയർ കൈവശമുണ്ടായിട്ടും ഉപയോഗിക്കാത്തതു ബിജെപിയെ സഹായിക്കാനാണെന്ന‌ു രാഹുൽ ആരോപിച്ചു. അവ്യക്തമായ ചിത്രങ്ങൾ, ഇരട്ടിപ്പുകൾ എന്നിവ നിലനിർത്തുന്നതിലൂടെ ബിജെപിക്ക് ആരെയും വിട്ടു വോട്ട് ചെയ്യിക്കാൻ അവസരം നൽകുകയാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ വെറും 2 മിനിറ്റിൽ പ്രശ്നം പരിഹരിക്കാം.

റഫറി വിസിലടിക്കാൻ വിസമ്മതിക്കുന്നത് അശ്രദ്ധയല്ല, പകരം കുറ്റത്തിൽ പങ്കാളിയാകുന്നതിനു തുല്യമാണെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്.

ബിഹാറിൽ എസ്ഐആർ നടന്നപ്പോഴും ഇരട്ടിപ്പുകൾ ഒഴിവാക്കാൻ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചില്ല. ഒരേ ചിത്രങ്ങളും വിവരങ്ങളും കണ്ടെത്താനും ഒരുമിച്ചു നീക്കംചെയ്യാനും കഴിയുന്നതാണ് സോഫ്റ്റ്‌വെയർ. വോട്ടർ ഐഡി – ആധാർ ലിങ്കിങ് സമയത്താണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ഇത് ഉപയോഗിച്ചെങ്കിലും പിന്നീട് എടുത്തിട്ടില്ല. English Summary:
Congress Alleges Vote Rigging: Rahul Gandhi Details Haryana Election Irregularities
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158516