കൊച്ചി ∙ തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന എസ്ഐആറിനോട് സഹകരിക്കണമെന്ന് സിറോ മലബാർ സഭ. ഈ പ്രക്രിയയുടെ ഭാഗമായി ബിഎൽഒമാർ എന്യൂമറേഷൻ ഫോമുകളുമായി വീടുകളിലെത്തുമ്പോൾ സഹകരിക്കണമെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
2002നു ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ ഹാജരാക്കാനായി തയാറാക്കി വയ്ക്കണം. വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർ വോട്ടർമാരെ സഹായിക്കാനെത്തുന്നവരാണ്. അവരുമായി കൃത്യമായ ആശയവിനിമയം നടത്തുകയും ഫോൺ നമ്പർ വാങ്ങി സൂക്ഷിക്കുകയും വേണം. പ്രവാസികൾ ഓൺലൈൻ മുഖേനെയോ കുടുംബാംഗങ്ങളോ ബന്ധുക്കൾ മുഖേനെയോ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകണമെന്നും അറിയിപ്പിൽ പറയുന്നു. English Summary:
Syro Malabar Urges Cooperation with Election Commission\“s SIR Initiative: The church emphasizes the importance of assisting BLOs during enumeration and ensuring voters are prepared with necessary documents. |
|