search

സ്വയം പ്രഖ്യാപിത ആത്മീയ ഗുരു; സെക്സ് യോഗ ക്ലാസുകൾ നടത്തിയിരുന്ന യുവതി പിടിയിൽ

deltin33 3 hour(s) ago views 201
  

    



കോ ഫംഗൻ, തായ്‌ലൻഡ് ∙ തായ്‌ലൻഡിലെ പ്രശസ്തമായ പാർട്ടി ദ്വീപായ കോ ഫംഗനിൽ നിന്ന് താന്ത്രിക യോഗ ഇൻസ്ട്രക്ടറായ ബ്രിട്ടിഷ് പൗരയായ മരിയ ഷെറ്റിനിനയെ (40) അറസ്റ്റ് ചെയ്തു. എത്തോസ് റസ്റ്ററന്‍റിൽ നിന്നാണ് മരിയയെ പൊലീസുകാർ കസ്റ്റഡിയിലെടുത്തത്. എല്ലാ മാസവും ഫുൾമൂൺ പാർട്ടി (രാത്രി മുഴുവൻ നീളുന്ന നിശാപാർട്ടി) നടക്കുന്ന ഈ ദ്വീപിൽ ധ്യാനം, താന്ത്രിക മസാജ്, സെക്സ് തുടങ്ങിയവയെക്കുറിച്ച് മരിയ ക്ലാസുകൾ എടുത്തിരുന്നു.

  • \“നിയമം മാറ്റി, ഞങ്ങളെ ഒഴിവാക്കി!\“: ധാരാവി പുനർവികസനം, 12,500 കോടി ദിർഹത്തിന്റെ പദ്ധതി; അദാനിക്കെതിരെ ദുബായ് കമ്പനി സുപ്രീം കോടതിയിൽ Gulf News
      

         
    •   
         
    •   
        
       
  • ‘എന്റെ അടുത്ത് നിന്ന് മാറൂ’; നിലവിളിച്ച് 12 വയസ്സുകാരി, വിചിത്രവാദവുമായി ഇന്ത്യക്കാരൻ: കടുത്ത നടപടിയുമായി യുകെ Europe News
      

         
    •   
         
    •   
        
       


സമൂഹമാധ്യമത്തിൽ മരിയ സ്കൈ ലവ് എന്ന പേരിൽ അറിയപ്പെടുന്ന മരിയ ഷെറ്റിനിന സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവാണ്. സെക്സ് യോഗ ക്ലാസുകൾ സംബന്ധിച്ച പരസ്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിയ അറസ്റ്റിലായത്. റസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയിൽ കസ്റ്റമർ റിലേഷൻസ് മാനേജരായി ജോലി ചെയ്യുന്നതായാണ് മരിയയുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ രേഖകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ‘താന്ത്രിക യോഗ ഇൻസ്ട്രക്ടർ’ എന്ന ജോലി ചെയ്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു ക്ലാസിന് 400 ബാട്ട് (ഏകദേശം 9 പൗണ്ട്) ആണ് മരിയ ക്ലയിന്റുകളിൽ നിന്ന് ഈടാക്കിയിരുന്നത്. തൊഴിൽ വീസ ചട്ടം ലംഘിച്ചതിന് തുടർ നിയമനടപടികൾക്കായി ഇവരെ കോഹ് ഫംഗൻ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയിട്ടുണ്ട്. താന്ത്രിക യോഗ കുറിപ്പുകൾ, എൻറോൾമെന്റ് ടിക്കറ്റുകൾ, പരസ്യ ഫ്ലയറുകൾ തുടങ്ങിയ അധ്യാപന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം maria.sky.love എന്ന എക്സ് അക്കൗണ്ടിൽ നിന്ന്) English Summary:
Ko Phangan arrest involves a British yoga instructor. Maria Schetinin was arrested in Thailand for allegedly violating work permit regulations by teaching Tantric yoga and massage classes without proper authorization.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469806