search

രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കണം; രോഗികളെ കൊലപ്പെടുത്തി നഴ്സ്, ജർമനിയെ നടുക്കിയ ക്രൂരകൃത്യത്തിന് ശിക്ഷ വിധിച്ച് കോടതി

deltin33 1 hour(s) ago views 854
  

    



ആഹെൻ, ജർമനി∙ ജർമനിയിൽ 10 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. 44 വയസ്സുള്ള പാലിയേറ്റീവ് കെയർ നഴ്സിനാണ് പടിഞ്ഞാറൻ നഗരമായ ആഹെനിലെ കോടതി ശിക്ഷ വിധിച്ചത്. പ്രതി കൊലപാതകങ്ങൾക്ക് പുറമെ 27 പേരെ മാരകമായ കുത്തിവയ്പ്പുകൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്.

  • ‘എന്റെ അടുത്ത് നിന്ന് മാറൂ’; നിലവിളിച്ച് 12 വയസ്സുകാരി, വിചിത്രവാദവുമായി ഇന്ത്യക്കാരൻ: കടുത്ത നടപടിയുമായി യുകെ Europe News
      

         
    •   
         
    •   
        
       
  • പോരാട്ടം വിജയം, സേവനത്തിന് അംഗീകാരം: ഓസ്ട്രിയയില്‍ നഴ്‌സിങ് ഇനി മുതല്‍ കഠിന പ്രയത്നം ആവശ്യമായ തൊഴിലുകളുടെ ഗണത്തില്‍ Europe News
      

         
    •   
         
    •   
        
       


2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിൽ ആഹെനിനടുത്തുള്ള വുർസെലെനിലെ ആശുപത്രിയിൽ വച്ചാണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തിയത്. ഇയാളുടെ പേര് ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിചാരണയ്ക്കിടെ തനിക്ക് വ്യക്തിത്വ വൈകല്യമുണ്ടെന്നും രോഗികളോട് ഒരിക്കലും അനുകമ്പ കാണിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ സമ്മതിച്ചു.

രാത്രി ഷിഫ്റ്റുകളിൽ തന്റെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി പ്രായമായ രോഗികൾക്ക് ഇയാൾ വലിയ അളവിൽ ഉറക്കമരുന്ന് അല്ലെങ്കിൽ വേദനസംഹാരികൾ കുത്തിവച്ചത്. യുഎസിൽ വധശിക്ഷയ്ക്ക് ചിലപ്പോൾ ഉപയോഗിക്കുന്ന മോർഫിൻ, മിഡാസോളം എന്നിവയാണ് നഴ്സ് ഉപയോഗിച്ചതെന്ന് കോടതി കണ്ടെത്തി.

2007ൽ നഴ്സിങ് പരിശീലനം പൂർത്തിയാക്കിയ പ്രതി, 2020 മുതൽ വുർസെലെനിലെ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. 2024-ലെ വേനൽക്കാലത്താണ് ഇയാൾ അറസ്റ്റിലായത്. കൂടുതൽ ഇരകളെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ടെന്നും ഇയാളെ വീണ്ടും വിചാരണ ചെയ്തേക്കാമെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. English Summary:
German nurse sentenced to life for killing patients in Germany. A palliative care nurse received a life sentence for murdering ten patients and attempting to kill 27 others with lethal injections in a hospital near Aachen, Germany. The nurse confessed to administering overdoses of morphine and other drugs to reduce his workload during night shifts.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740