search

കള്ളം പറയാത്ത കാഴ്ചകൾ

deltin33 Yesterday 11:03 views 625
  

  

  

  



അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന സർക്കാർ പ്രഖ്യാപനവും അതിന്റെ ആഘോഷവും കഴിഞ്ഞു. അപ്പോഴും, ഒരു നേരമെങ്കിലും വിശപ്പടക്കാനോ ഉടുതുണിയൊന്ന് മാറിയുടുക്കാനോ മഴയും വെയിലും കൊള്ളാതെ തല ചായ്ക്കാനോ ഗതിയില്ലാതെ നമുക്കിടയിൽ എത്രയോപേർ!. സർക്കാർ കണക്കിൽ ഇടമില്ലാത്തവർ. നാട്ടുകാരുടെയും കാരുണ്യമതികളുടെയും പട്ടികയിൽപെട്ടതിനാൽ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നവർ. സർക്കാർ സർവേയുടെ കണ്ണിൽപെടാത്ത ആ കുടുംബങ്ങളുടെ, മനോരമ പ്രതിനിധികൾ കണ്ട നേർക്കാഴ്ചകളിലൂടെ...

  • Also Read ഇതു കേരളാ മോഡലല്ല! മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷന്‍, ഡ്രൈവർമാർ അറസ്റ്റിൽ   


പട്ടികയിൽപെട്ടെങ്കിലും രക്ഷപ്പെട്ടില്ല ഹലീമ

തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ ഹലീമ അതിദരിദ്രരുടെ പട്ടികയിലുണ്ടെങ്കിലും ജീവിതത്തിന് ഒരു മാറ്റവുമില്ല. മലിനജലത്താൽ ചുറ്റപ്പെട്ട പ്രദേശത്തെ വീട്ടിലാണ് ഇപ്പോഴും കഴിയുന്നത്. ഇത്തരം അവസ്ഥകളിൽനിന്നുള്ള മോചനമാണ് അതിദാരിദ്ര്യനിർമാർജനംകൊണ്ട് ഉദ്ദേശിച്ചതെങ്കിലും ഹലീമയ്ക്ക് ഒരു ഗുണവുമുണ്ടായില്ല. രണ്ടു വർഷം മുൻപ് ഉമ്മ മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ഹലീമ. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ജോലിക്കു പോകാനുമാകില്ല. സമീപവാസികളാണു ഭക്ഷണം നൽകുന്നത്.   തിരുവനന്തപുരം തൊളിക്കോട് സ്വദേശി ഹലീമ വീടിനു മുന്നിൽ.

വീടിന്റെ ഭിത്തി തകർന്നതിനാൽ മഴയത്തു ചോർന്നൊലിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിന്റെ ഭവനപദ്ധതിപ്രകാരം ലഭിച്ച വീടാണ്.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇവിടേക്കു വഴിയില്ല. അതിദരിദ്രരുടെ കിറ്റ് ഇവർക്കു ലഭിക്കുന്നില്ല. ഭക്ഷണം എത്തിച്ചു കൊടുക്കാൻ കുടുംബശ്രീക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഒരുക്കുന്നില്ലെന്നു പഞ്ചായത്ത് അംഗം എൻ.എസ്.ഹാഷിം പറഞ്ഞു.

റേഷൻ കാർഡില്ല; സർക്കാരിന്റെ കണ്ണിലും പെട്ടില്ല; ചോർന്നൊലിക്കുന്ന കൂരയിൽ പട്ടിണിയിൽ രണ്ടു സഹോദരിമാർ

മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓലപ്പുര. സിമന്റ് കല്ലുകൊണ്ടു പാതി കെട്ടിപ്പൊക്കിയ ചുമരുകൾ. ശുദ്ധജലമില്ല, ശുചിമുറിയും ഇല്ല. സ്വന്തമായി റേഷൻ കാർഡ് പോലുമില്ല. പാലക്കാട് എലപ്പുള്ളി രാമശ്ശേരി പച്ചരിക്കുളമ്പിലെ സഹോദരങ്ങളായ കല്യാണിയുടെയും (45) ഭിന്നശേഷിക്കാരിയായ ദേവുവിന്റെയും (60) ഒറ്റമുറിക്കൂരയിലെ ദുരിതജീവിതം ഇങ്ങനെയാണ്. ഇവരുടെ ദുരിതാവസ്ഥ കണ്ടപ്പോൾ സർക്കാരിന്റെ അതിദാരിദ്ര്യപ്പട്ടികയിലുണ്ടോയെന്ന് എലപ്പുള്ളി പഞ്ചായത്ത് ഓഫിസിൽ അന്വേഷിച്ചു. ഇല്ല, ഇവർ സർക്കാരിന്റെ കണക്കെടുപ്പിൽ അതിദരിദ്രരേ അല്ല.

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   


പ്രാഥമികാവശ്യങ്ങൾക്ക് തൊട്ടപ്പുറത്തെ പറമ്പാണ് ആശ്രയം. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന ദേവുവും കല്യാണിയും ജനിച്ചതു മുതൽ കഴിയുന്നത് ഈ വീട്ടിലാണ്. പാരമ്പര്യമായി കിട്ടിയ 4 സെന്റിന് ആധാരമോ രേഖകളോ ഇല്ല.

ദേവുവിനു ലഭിക്കുന്ന പെൻഷനാണ് ആകെ വരുമാനം. പാമ്പിനെയും കാട്ടുപന്നിയെയും ഭയന്നാണ് അന്തിയുറക്കം. അമ്മ ചെല്ല നാലു മാസം മുൻപ് മരിച്ചു. തിരിച്ചറിയൽ രേഖയും വോട്ടും ഉള്ളതിനാൽ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയക്കാർ ഏതായാലും ഇവരെ അന്വേഷിച്ചു വരാറുണ്ട്.

കല്യാണിയെ കാണാതെപോയോ?; വീട്ടിൽ ആളില്ലെന്നുപറഞ്ഞ് ആനുകൂല്യം നിഷേധിച്ചു

അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും വാസയോഗ്യമായ വീടും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കണ്ണൂർ കടാംകുന്നിലെ ഉള്ളോറ വീട്ടിൽ കല്യാണി. വീട്ടിൽ ആൾത്താമസമില്ലെന്നു കണ്ടെത്തിയതിനാലാണ് ആനുകൂല്യങ്ങൾ നൽകാതിരുന്നതെന്നാണു പഞ്ചായത്തിന്റെ വിശദീകരണം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ ഏഴാം വാർഡിലാണു കല്യാണിയുടെ വീട്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിക്കുന്ന കല്യാണിയുടെ വീട് കാറ്റിൽ മരംവീണും കാലപ്പഴക്കത്താലും തകർന്നിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, നടപ്പായില്ല. അതിദരിദ്രരുടെ സർവേയിൽ ഏഴാം വാർഡിലെ മൂന്നു കുടുംബങ്ങളിൽ മുൻഗണന കല്യാണിക്കായിരുന്നു. എന്നാൽ, വാർധക്യസഹജമായ അസുഖങ്ങൾ കൂടിയതോടെ അകന്നബന്ധുവിന്റെ വീട്ടിലേക്കു കല്യാണി താമസംമാറി. അതോടെ, ആനുകൂല്യവും മുടങ്ങി. കല്യാണിയുടെ റേഷൻ കാർഡ് ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്താനും പൊതുപ്രവർത്തകരുടെ ഇടപെടൽ വേണ്ടിവന്നിരുന്നു. ലൈഫിൽ വീട് ലഭിക്കുമെന്നാണു പഞ്ചായത്തിന്റെ വിശദീകരണം. അതു കാത്തിരിക്കുകയാണ് കല്യാണി.   കണ്ണൂർ കടാംകുന്നിലെ കല്യാണിയുടെ തകർന്ന വീട്

ഇവർ ദാരിദ്ര്യത്തിന്റെ ‘അത്യുന്നതി’യിൽ;  പത്തനംതിട്ട ളാഹയിൽ പട്ടിണിയോടു പടവെട്ടി എഴുപത്തഞ്ചിലേറെ ആദിവാസി കുടുംബങ്ങൾ

ടാർപോളിനും ഷീറ്റും പനയും മുളയും കൊണ്ടുണ്ടാക്കിയ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ പട്ടിണിയിൽ കഴിയുന്ന ഈ മനുഷ്യജന്മങ്ങളെ ഏതു പട്ടികയിൽപെടുത്തും എന്നതു ചോദ്യചിഹ്നമാണ്. അതിദാരിദ്ര്യം നീങ്ങിയെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട ജില്ലയിലെ ളാഹ മഞ്ഞത്തോട് പ്രദേശത്തെ ആദിവാസി ഉന്നതികളിൽ പട്ടിണിക്ക് ഒരു കുറവുമില്ല. കുടിലുകളിൽ വന്യമൃഗങ്ങളെ ഭയന്ന് കഴിയുകയാണ് എഴുപത്തഞ്ചിലേറെ ആദിവാസി കുടുംബങ്ങൾ.

കഷ്ടിച്ച് രണ്ടുനേരം മാത്രം ഭക്ഷണം, ചിലർക്ക് ഒരു നേരം മാത്രം. പലർക്കും തിരിച്ചറിയൽ രേഖകളോ റേഷൻ കാർഡോ ഇല്ല. റേഷൻ ലഭിക്കുന്നവർ അവ പരസ്പരം പങ്കുവച്ചാണ് ഓരോ മാസവും തള്ളിനീക്കുന്നതെന്ന് ഇവർ പറയുന്നു. റേഷൻ രേഖകളുള്ളവർക്ക് എല്ലാ മാസവും മൂന്നാം തീയതിയോടെ അരി, കടല, പയർ, എണ്ണ, മുളക് പൊടി, പഞ്ചസാര തുടങ്ങിയ സാധനങ്ങളടങ്ങിയ കിറ്റ് ലഭിക്കും. അംഗങ്ങളുടെ എണ്ണം അനുസരിച്ച് 10 മുതൽ 25 കിലോ വരെയുള്ള കിറ്റാണ് ഇവർക്കു ലഭിക്കുന്നത്. കിറ്റ് ലഭിക്കാത്തവർക്ക് ഇതിൽനിന്നു പങ്കുവയ്ക്കും.   പത്തനംതിട്ട മഞ്ഞത്തോട് കുടിയിലെ ഷെഡിൽനിന്നു പുറത്തേക്കു നോക്കി നിൽക്കുന്ന നാലു വയസ്സുകാരൻ സുബീഷ്. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ്. ചാലക്കയം വനത്തിലെ ഷെഡിൽനിന്നാണു രണ്ടു വർഷം മുൻപു സുബീഷിനെ പുലി പിടിച്ചത്. പിതാവ് ഭാസ്കരൻ പുലിയെ അടിച്ചാണ് അന്നു രക്ഷിച്ചത്. ചിത്രം: ഹരിലാൽ/മനോരമ

അഞ്ചും ആറും അംഗങ്ങളുള്ള പല കുടുംബങ്ങളും മാസാവസാനം പട്ടിണിയിലാകും. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം കണക്കിലെടുത്ത് റേഷൻ സാധനങ്ങളുടെ അളവു വർധിപ്പിക്കണമെന്നതാണ് ഇവരുടെ ആവശ്യം; അടച്ചുറപ്പുള്ള വീടും വൈദ്യുതി കണക്‌ഷനും കുട്ടികൾക്കായി അങ്കണവാടിയും വേണമെന്നും. ശബരിമല തീർഥാടനകാലത്ത് തങ്ങളുടെ കുടിലുകൾക്കു സമീപം വഴിയോരത്ത് ചെറിയ കച്ചവടം നടത്താൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

റേഷൻ സാധനങ്ങൾ തികയാതെ വരുമ്പോൾ വന്യമൃഗങ്ങളുടെ ആക്രമണം വകവയ്ക്കാതെ കാടുകയറി തേൻ, കുന്തിരിക്കം, ഇഞ്ച തുടങ്ങിയവ ശേഖരിച്ച് വനം വകുപ്പിനു കീഴിലുള്ള സൊസൈറ്റിയിൽ വിറ്റാണ് പണം കണ്ടെത്തുന്നത്. അത് എപ്പോഴും ലഭ്യമാകണമെന്നില്ല.

വനത്തിനുള്ളിൽ ചാലക്കയം പ്രദേശത്ത് പട്ടിണിയിൽ കഴിയുന്ന ഒട്ടേറെയാളുകളുണ്ടെന്ന് മഞ്ഞത്തോട് ഉന്നതിയിലുള്ളവർ പറയുന്നു. പലർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. പോഷകാഹാരത്തിന്റെ കുറവും ഗുരുതരപ്രശ്നമാണ്.

ഞങ്ങൾ മുക്തരായതെങ്ങനെ?

‘ഞങ്ങൾ എങ്ങനെ അതിദാരിദ്ര്യത്തിൽനിന്നു മുക്തരായി’?. സർക്കാർ പ്രഖ്യാപിച്ച പട്ടികയിലുള്ള ഭൂരിഭാഗം പേർക്കും മനസ്സിലായിട്ടില്ല. ഇവർക്കു പ്രകടമായി എന്തു മാറ്റമുണ്ടായി എന്നു പറയാൻ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും കഴിയുന്നുമില്ല. ഒരാളുടെ അതിദാരിദ്ര്യത്തിന്റെ കാരണം തീരുമാനിച്ച ശേഷം അതിനൊരു പരിഹാരം തദ്ദേശ സ്ഥാപനങ്ങൾവഴി കണ്ടാൽ അതിദാരിദ്ര്യത്തിൽനിന്നു മുക്തരായി എന്നാണ് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പറയുന്നത്. ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന ഒരാളുടെ ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നം പരിഹരിച്ച് അതിദാരിദ്ര്യമുക്തമായി എന്നു പറയുകയാണ് ചെയ്യുന്നത്.

ആരോഗ്യം, ഭക്ഷണം, ഭവനം, തൊഴിൽ എന്നീ നാലു ക്ലേശഘടകങ്ങളാണ് പ്രധാനമായി തീരുമാനിച്ചത്. സ്ഥിരവരുമാനവും വീടും ഇല്ലാത്തയാൾ പട്ടിണി മൂലം നരകിക്കുമ്പോൾ അയാളുടെ ക്ലേശഘടകം ഭക്ഷണമാണെന്നു തീരുമാനിക്കുന്നു. ജനകീയ ഹോട്ടലിൽ ഭക്ഷണം ഏർപ്പാടാക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെട്ടതായി കണക്കാക്കുന്നു. ‘അതിദാരിദ്ര്യമുക്തനായ’ അയാൾ അപ്പോഴും കിടക്കുന്നതു കൂരയിലാകും.

സർക്കാരാണ് പറയേണ്ടത്; ഇവരെ നിങ്ങൾ ഏതു പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്? ദുരിതജീവിതത്തിൽ വലയുന്ന ഇവർ സർക്കാരിന്റെ കണ്ണിൽപ്പെടാൻ ഇനി എന്തൊക്കെകൂടി സഹിക്കണം? ദുഃഖവും ദുരിതവും ഭക്ഷിച്ചുകഴിയുന്നവർ വേറെയുമുണ്ട്. അവരുടെ വേദനക്കാഴ്ചകൾ നാളെ English Summary:
government claims of eradication: Extreme poverty stories highlight the struggles of families in Kerala, despite government claims of eradication. These stories reveal the harsh realities faced by those excluded from official statistics and dependent on local support, who still lack basic necessities like food, shelter, and clothing.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045