search

ബിലാസ്പുരിൽ ട്രെയിൻ അപകടം; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മിൽമ പാലിന് വില കൂടും? – പ്രധാന വാർത്തകൾ

LHC0088 3 hour(s) ago views 628
  



ഛത്തിസ്ഗഡിലെ ബിലാസ്പുരിൽ ആറുപേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ അപകടം ഇന്ന് ദാരുണ വാര്‍ത്തയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിനും ആൺസുഹൃത്തിനും 180 വർഷം കഠിനതടവ് ലഭിച്ചെന്നത് വാർത്തകളിൽ പ്രാധാന്യം നേടി. കുറുമാത്തൂരിലെ 2 മാസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞ് കൊന്നതെന്ന് സൂചനയും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മിൽമ പാൽ വില കൂടുമെന്ന മന്ത്രി ‍ജെ. ചിഞ്ചുറാണിയുടെ മുന്നറിയിപ്പും വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതും ഇന്ന് പ്രധാനവാർത്തകളായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ.

ഛത്തിസ്ഗഡിലെ ബിലാസ്പുർ ജില്ലയിൽ ജയ്റാംനഗർ സ്റ്റേഷനു സമീപം മെമു ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി 6 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.

കുറുമാത്തൂർ പൊക്കുണ്ടിനു സമീപം 2 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നതെന്ന് സൂചന. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി.കെ. ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂടുമെന്നു സൂചന നല്‍കി മന്ത്രി ജെ.ചിഞ്ചുറാണി. പാല്‍ വില കൂട്ടുന്നതിനോട് സര്‍ക്കാരിനു യോജിപ്പാണെന്ന് ചിഞ്ചുറാണി പറഞ്ഞു.

വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രണ്ട് പെൺകുട്ടികളും ട്രെയിനിന്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളിൽ കാണാമെന്ന് പൊലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിനും ആൺസുഹൃത്തിനും 180 വർഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. English Summary:
Today\“s Recap : 4-11-2025
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504