search

സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് ഇ.പി; മകനെ സ്ഥാനാർഥി ആക്കാൻ ബിജെപി ശ്രമിച്ചെന്ന് ആത്മകഥയിൽ വെളിപ്പെടുത്തൽ

deltin33 3 hour(s) ago views 264
  



കണ്ണൂർ ∙ ആത്മകഥയിൽ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ, കൃത്യസമയത്ത് ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു എന്നാണ് ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിൽ ഇ.പി.ജയരാജൻ എഴുതിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചതു പ്രയാസമുണ്ടാക്കിയെന്നും മകൻ ജയ്സണിനെ സ്ഥാനാർഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തിയെന്നും ആത്മകഥയിൽ പറയുന്നു.

  • Also Read മുൻഗണനാ കാർഡ്: 10 ലക്ഷത്തിലേറെ പേരുടെ ഒഴിവുകൾ തുടരുന്നു; സൗജന്യ റേഷനിൽ ആശങ്ക   


‘സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി.ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്ത ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണു സംഭവിച്ചതെന്ന്് അറിഞ്ഞിരുന്നില്ല.  അപ്പോഴും എന്താണു സംഭവിച്ചതെന്ന വിവരം പുറത്തുവന്നതുമില്ല.സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് വ്യക്തമാകുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ നയിക്കാൻ പാടുണ്ടോ എന്നുമാത്രമാണു താൻ ഉന്നയിച്ചതെന്നു പി.ജയരാജൻ വ്യക്തമാക്കി. .

മകൻ ജയ്സണിനെ ബിജെപി സ്ഥാനാർഥിയാക്കാനുള്ള ശ്രമം ശോഭ സുരേന്ദ്രൻ നടത്തിയെന്നാണു പുസ്തകത്തിൽ പറയുന്നത്. ‘എറണാകുളത്ത് വിവാഹച്ചടങ്ങിൽ അവർ മകനെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നി. അവൻ ഫോണെടുത്തില്ല’. ആത്മകഥ കഥാകൃത്ത് ടി.പത്മനാഭന് ആദ്യ കോപ്പി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.  
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
E.P. Jayarajan\“s Autobiography Sparks Controversy: E.P. Jayarajan\“s autobiography reveals internal conflicts within the CPM and a BJP attempt to recruit his son as a candidate. The autobiography sheds light on allegations and events surrounding the Vaidekam Resort controversy and his tenure as LDF Convenor.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469806