ഖാര്‍ത്തൂം∙ ‘‘നിങ്ങൾക്ക് ഷാറുഖ് ഖാനെ അറിയാമോ?’’–മരണ ഭയത്തോടെ ഇരിക്കുന്ന ഇന്ത്യക്കാരനായ ആദർശ് ബഹ്റയോട് സുഡാനിലെ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) സൈനികരുടെ ചോദ്യം. ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. സുഡാനിലെ എൽ ഫാഷർ നഗരം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പിടിച്ചതോടെ അതിക്രൂരതകളാണ് അരങ്ങേറുന്നത്.
Also Read ‘കൂട്ടക്കൊല’ നടത്തി ഡ്രൈവർ; ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി 13 മരണം, പലരുടെയും നില ഗുരുതരം
ഒഡീഷയിലെ ജഗത്സിംഗ്പുർ ജില്ലക്കാരനായ ആദർശിനെ എൽ ഫാഷർ നഗരത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ആർഎസ്എഫ് തട്ടിക്കൊണ്ടുപോയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇവിടെനിന്ന് ആർഎസ്എഫിന്റെ ശക്തികേന്ദ്രമായ മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു. 2022 മുതൽ ആദർശ് സുഡാനിൽ ജോലി ചെയ്യുകയാണെന്ന് കുടുംബം എൻഡിടിവിയോടു പറഞ്ഞു. പ്ലാസ്റ്റിക് കമ്പനിയിലാണ് ജോലി. ഭാര്യ സുസ്മിതയും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്.
Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?
‘‘ഇവിടെ സ്ഥിതിഗതികൾ രൂക്ഷമാണ്. രണ്ടു വർഷമായി വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്റെ കുടുംബം ആശങ്കയിലാണ്. സഹായിക്കണമെന്ന് ഒഡീഷ സർക്കാരിനോട് അഭ്യർഥിക്കുന്നു’’– കുടുംബം പുറത്തുവിട്ട വിഡിയോയിൽ ആദർശ് പറയുന്നു. എൽ ഫാഷറിൽ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറയുന്നു. സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുകയാണെന്നും ആദർശിനെ സുരക്ഷിതമായി മടക്കിക്കൊണ്ട് വരാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും എംബസി അറിയിച്ചു.
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെയാണ് എൽ ഫാഷർ. ഭാഗികമായി മരുഭൂമിയാണ് ഇവിടം. സുഡാൻ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രദേശം 18 മാസമായി ആർഎസ്എഫ് വളഞ്ഞിരിക്കുകയായിരുന്നു. ആർഎസ്എഫ് സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുന്ന വിഡിയോകളും രാജ്യാന്തര ഏജൻസികളുടെ ഉപഗ്രഹ ചിത്രങ്ങളും മാത്രമാണ് വാർത്തകളെ പുറംലോകത്തെത്തിക്കുന്നത്. യഥാർഥ ചിത്രം ഇതിലും ഭീകരമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. തെരുവുകളിലും മണൽ കൂനകളിലും കൂട്ടത്തോടെ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @valvimangal08 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sudan conflict focuses on the kidnapping of an Indian citizen: The Indian Embassy is working to secure his release amidst the ongoing war between the army and the RSF, which has created a dire situation with severe communication disruptions.