search

വടക്കൻ അഫ്ഗാനിൽ 6.3 തീവ്രതയിൽ ഭൂചലനം; 10 മരണം, ഇരുന്നൂറിൽ അധികം പേർക്ക് പരുക്ക്

LHC0088 3 hour(s) ago views 778
  



കാബൂൾ∙ തിങ്കളാഴ്ച പുലർച്ചെ വടക്കൻ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് 6.3 തീവ്രതയിൽ ഭൂചലനം. 10 പേർ മരിച്ചു. 260ൽ ഏറെ പേർക്ക് പരുക്കേറ്റു. ഖുലും നഗരത്തിന് പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറായി 22 കി.മീ. മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം അർധരാത്രി 12.59ന് ആണ് ഭൂചലനം ഉണ്ടായതെന്ന് താലിബാന്റെ പൊതുജനാരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമൻ അറിയിച്ചു. ബൽഖ്,സമൻഗൻ പ്രവിശ്യകളെയും ഭൂചലനം ബാധിച്ചിട്ടുണ്ട്.  

  • Also Read ഇന്ത്യയെ നേരിടാൻ പാക്ക് നാവികസേനയ്ക്ക് ചൈനയുടെ പിന്തുണ; യാങ്സി നദിയിൽനിന്ന് അറബിക്കടലിലേക്ക് അന്തർവാഹനി 2026ൽ   


ബൽഖ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബ്ലൂ മോസ്ക് ഇരിക്കുന്ന മേഖലയിലും നാശനഷ്ടങ്ങളുണ്ടായി. പള്ളിയുടെ മതിലുകളിൽനിന്നു നിരവധി ഇഷ്ടികകൾ താഴെവീണെങ്കിലും പള്ളിക്ക് കാര്യമായ കേടുപാടുകളില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണിത്. ഇവിടുന്നുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


കാബൂളിലും മറ്റു ചില പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. കാബൂളിനെയും മസാറെ ഷരീഫിനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലേക്ക് പാറകൾ ഇടിഞ്ഞുവീണ് തടസ്സമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം നീക്കി. ഇവിടെ കുടുങ്ങിക്കിടന്നവരെയും പരുക്കേറ്റവരെയും സുരക്ഷിതസ്ഥാനത്തേക്കും ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പാക്കിസ്ഥാനുമായുള്ള അതിർത്തി മേഖലയിൽ ഓഗസ്റ്റ് 31ന് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബർ ഏഴിനുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 4000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് താലിബാൻ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. English Summary:
Afghanistan Earthquake: A powerful 6.3 magnitude earthquake struck northern Afghanistan, causing significant damage and casualties. Rescue and relief efforts are underway to assist those affected by the disaster.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504