search

പാലക്കാട്ട് ഇരട്ടക്കുട്ടികളും കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികളും മുങ്ങി മരിച്ചു; സിഎംഎസ്–03യ്ക്ക് വിജയ കുതിപ്പ് – പ്രധാന വാർത്തകൾ

cy520520 2026-2-12 11:00:52 views 884
  



പാലക്കാട് കുളത്തിൽ മുങ്ങി ഇരട്ടക്കുട്ടികളുടെ മരണവും കണ്ണൂരിൽ കടലിൽ ഒഴുക്കില്‍പ്പെട്ട് മൂന്നു മെഡിക്കൽ വിദ്യാര്‍ഥികളുടെ മരണവും ഇന്ന് ‍നെഞ്ചുലയ്ക്കുന്ന വാർത്തകളായി. ഐഎസ്ആർഒയുടെ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്–03 വിജയകരമായി വിക്ഷേപിച്ചത് അഭിമാന നിമിഷമായി മാറി. പിഎം ശ്രീ പദ്ധതിയിൽ ചർച്ചയില്ലാതെ ഒപ്പിട്ടതിൽ വീഴ്ച പറ്റിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാക്കുകൾ ശ്രദ്ധേയമായി. തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മത്സരിക്കുമെന്നതും വാർത്തകളിൽ ഇടം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമനും ലക്ഷ്മണനുമാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്.

പയ്യാമ്പലത്ത് കടലിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാ  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഐഎസ്ആര്‍ഒയുടെ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.

കെ.എസ്. ശബരീനാഥനെ മുന്നിൽനിർത്തി, തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷും.‌

പിഎം ശ്രീ പദ്ധതിയിൽ ചർച്ചയില്ലാതെ ഒപ്പിട്ടതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മന്ത്രിസഭ പൂർണമായ അർഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി നേതൃത്വം. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ആരും പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. English Summary:
Todays Recap: 02-11-2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725