search

‘ട്രംപ് ഇന്ന് എന്തുചെയ്യുന്നുവെന്നോ നാളെ എന്തുചെയ്യുമെന്നോ അദ്ദേഹത്തിനുപോലും അറിയില്ല’: കരസേനാ മേധാവി

Chikheang 9 hour(s) ago views 171
  



ന്യൂഡൽഹി∙ ആധുനിക കാലം അനിശ്ചിതത്വങ്ങളുടേതാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണത, അവ്യക്തത എന്നിവയായിരിക്കും വരും കാലത്തെ വെല്ലുവിളികളെന്നും അത്തരം വെല്ലുവിളികൾ അതിവേഗം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രേവയിലെ ടിആർഎസ് കോളജില്‍ വിദ്യാർഥികളോടു സംവദിക്കവെയാണ് ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശം.

  • Also Read ‘ഞങ്ങളുടെ കുഞ്ഞുങ്ങൾ ഉണരുന്നത് ചുമച്ചുകൊണ്ട്, ആസ്മ കാരണം സ്കൂളിൽ പോകാൻ കഴിയുന്നില്ല; അടിയന്തര ഇടപെടൽ വേണം’   


‘‘ഭാവിയെന്തായിരിക്കുമെന്ന് നിങ്ങൾക്കോ എനിക്കോ അറിയില്ല. ഡോണൾഡ് ട്രംപ് ഇന്ന് എന്ത് ചെയ്യുന്നുവെന്നോ നാളെ എന്ത് ചെയ്യുമെന്നോ അദ്ദേഹത്തിനുപോലും അറിയില്ലെന്ന് ഞാൻ കരുതുന്നു. പഴയ വെല്ലുവിളി മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴേക്കും പുതിയൊരെണ്ണം ഉയർന്നുവരുന്ന തരത്തിൽ വെല്ലുവിളികൾ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. അതിർത്തിയിലായാലും ഭീകരവാദമായാലും പ്രകൃതിദുരന്തങ്ങളായാലും സൈബർ യുദ്ധമായാലും ഇതേ സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും നേരിടുന്നത്. ബഹിരാകാശ യുദ്ധം, ഉപഗ്രഹങ്ങൾ, രാസ, ജൈവ, റേഡിയോളജിക്കൽ, വിവര സാങ്കേതിക യുദ്ധങ്ങൾ എന്നിങ്ങനെ പുതിയ യുദ്ധങ്ങളും തുടങ്ങിയിരിക്കുന്നു’’–ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. English Summary:
Army Chief\“s Warning on Future Challenges: He emphasized that instability, uncertainty, complexity, and ambiguity are the key challenges of the future, impacting security across borders, terrorism, cyber warfare, and natural disasters.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160538