search

വോട്ടുറപ്പിക്കാൻ തൊഴിലുറപ്പ്

Chikheang 3 hour(s) ago views 690
  



നാളന്ദ ജില്ലയിലൂടെയാണ് യാത്ര. വഴിയോരങ്ങളിലേറെയും കൃഷിയിടങ്ങളാണ്. ഉച്ച നേരമാണെങ്കിലും മാനം ഇരുണ്ടു. മഴക്കോളാണ്. കൊയ്തു തുടങ്ങിയ വയലുകളിൽ മഴത്തുള്ളികൾ വീണുതുടങ്ങി. മാനത്തേക്കുള്ള കർഷകരുടെ നോട്ടം കാണുമ്പോൾ മുഖത്ത് വായിച്ചെടുക്കാം മനസ്സിലെ വേദന. നൗരംഗയിലെത്തിയപ്പോഴും  മാനം തെളിഞ്ഞിട്ടില്ല. ഇഷ്ടികക്കളത്തിനരികെ ആശങ്കയോടെ നിൽക്കുകയാണ് കുറെപ്പേർ. അതിനിടയിലൂടെ ആശങ്കകളേതുമില്ലാതെ ഓടിക്കളിക്കുന്ന മുപ്പതിലേറെ കുട്ടികൾ.കാർ നിർത്തിയിറങ്ങി.  

  • Also Read ബിഹാർ തിരഞ്ഞെടുപ്പ്: ‘ജനങ്ങൾക്ക് സമാധാനപരമായി വോട്ട് ചെയ്യാനാകും; അക്രമം വച്ചുപൊറുപ്പിക്കില്ല’   


‘ഇഷ്ടിക ഉണങ്ങിവരുന്നതേയുള്ളൂ. ചൂളയ്ക്കു വച്ചിട്ടില്ല. നനഞ്ഞാൽ അധ്വാനം മുഴുവൻ പാഴാകും’–അവർ പറഞ്ഞു. കുട്ടികൾ സ്കൂളിൽ പോയില്ലേ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നു കൂട്ടത്തിലൊരാൾ പറഞ്ഞു. അടുത്തു സ്കൂളില്ലേ എന്ന് അടുത്ത ചോദ്യം. ‘അത് സ്കൂളാണ്’ – വയലിന്റെ കരയിലെ കെട്ടിടം ചൂണ്ടി വിജേന്ദർ പറഞ്ഞു. എന്നിട്ടും ഇവരെ എന്തേ സ്കൂളിൽ വിടാത്തത‌്? അഡ്മിഷൻ കിട്ടിയില്ല എന്നായിരുന്നു മറുപടി. 37 വയസ്സുള്ള വിജേന്ദറിന് 6 മക്കളാണ്. മൂത്ത മകന്റെ കുട്ടിയുമുണ്ട് ഇക്കൂട്ടത്തിൽ. ആരും സ്കൂളിൽ പോകുന്നില്ല. നിവർന്നുനിൽക്കാൻ പോലും ഉയരമില്ലാത്ത താൽക്കാലിക കുടിലുകളിൽ ഇവിടെ കഴിയുന്നത് എഴുപതോളം കുടുംബങ്ങളാണ്.

ഇത്രയേറെ കുട്ടികൾക്ക് പ്രവേശനം നൽകാത്തതെന്തെന്ന് സ്കൂളിൽ അന്വേഷിക്കാമെന്നുറപ്പിച്ചു. രണ്ടു നിലയുള്ള നല്ല കെട്ടിടം. ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികൾ കളികളിലാണ്. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ സ്വീകരിച്ചിരുത്തി.  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇഷ്ടികക്കളത്തിലെ കുട്ടികളെ സ്കൂളിൽ ചേർക്കാൻ ആവശ്യപ്പെട്ട് പലവട്ടം അവിടെ പോയി സംസാരിച്ചിരുന്നുവെന്ന് പ്രധാനാധ്യാപകൻ മനോജ് കുമാർ പറഞ്ഞു. ‘പുസ്തകവും ബാഗും ‌കുടയും യൂണിഫോമും ഉച്ചഭക്ഷണവും സൗജന്യമാണ്.  

എന്നിട്ടും അവർ കുട്ടികളെ ചേർക്കാൻ തയാറായില്ല. അവർ ബിഹാറിന്റെ പല ഭാഗത്തുനിന്നും വന്നവരാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുമുണ്ട്. ഓരോ സ്ഥലത്തും മൂന്നും നാലും മാസം കുടിൽകെട്ടി നിൽക്കും. പണി കഴിയുമ്പോൾ അടുത്ത സ്ഥലത്തേക്കു പോകും.’

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


സ്ഥിരജോലിയുണ്ടെങ്കിൽ ഇവർക്ക് ഇങ്ങനെ നാടോടികളായി ജീവിക്കേണ്ടി വരില്ല. ബിഹാർ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ആവർത്തിച്ച് വാഗ്ദാനം നൽകുന്നതും സ്ഥിര ജോലിയാണ്. ഒരു കോടിയിലേറെപ്പേർക്ക് ജോലി നൽകുമെന്ന് എൻഡിഎയും ഇന്ത്യാ മുന്നണിയും പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതൽ നിക്ഷേപം കൊണ്ടുവന്ന് സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറയുന്നു. ലക്ഷ്യമില്ലാത്ത ഈ ഓട്ടം അപ്പോഴെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷിക്കാം. ഒരിക്കൽക്കൂടി ഇഷ്ടികക്കളത്തിലെത്തി, കുട്ടികളെ സ്കൂളിൽ ചേർക്കണമെന്ന് അവരെ ഓർമപ്പെടുത്തിയാണ് വണ്ടി കയറിയത്. English Summary:
Migrant workers in Bihar face numerous challenges, including lack of access to education for their children. This article explores the plight of families working in brick kilns and their struggle to enroll their children in school, highlighting the need for stable employment opportunities and improved access to education in Bihar.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352