ന്യൂഡൽഹി∙ ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർശന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളുണ്ടായാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ച ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ദുലാര്‍ചന്ദ് യാദവ് വെടിയേറ്റു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
Also Read വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം, പ്രതി പിടിയിൽ
‘‘തിരഞ്ഞെടുപ്പിനിടെ സംഭവിക്കുന്ന അക്രമങ്ങളോടു തിരഞ്ഞെടുപ്പ് കമ്മിഷൻ സഹിഷ്ണുത കാണിക്കില്ല. ഒരു അക്രമവും വച്ചുപൊറുപ്പിക്കില്ല. എല്ലാ വോട്ടർമാർക്കും സമാധാനപരമായും സ്വതന്ത്രമായും സുതാര്യമായും വോട്ട് ചെയ്യാൻ സാധിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണ സജ്ജമാണ്’’– ഗ്യാനേഷ് കുമാർ പറഞ്ഞു.
Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
അതേസമയം, ദുലാര്‍ചന്ദ് യാദവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ അനന്ത് സിങ് അറസ്റ്റിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് അനന്ത് സിങ്ങിനെ ബാര്‍ഹിലെ വീട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ മണികാന്ത് ഠാക്കൂര്‍, രഞ്ജീത് റാം എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പ്രിയദര്‍ശി പീയുഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ടത്.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Gyanesh Kumar said Political Violence Unacceptable During Election: The commission emphasizes zero tolerance for violence and ensures a peaceful, free, and fair election process for all voters.: