പാലക്കാട് ∙ യൂത്ത് ലീഗിന്‍റെ വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതുസമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗികാരോപണ വിവാദങ്ങള്‍ക്കുശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുയോഗത്തിൽ രാഹുൽ എത്തുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആശാ വര്‍ക്കര്‍മാരുടെ രാപകൽ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടിയിൽ രാഹുൽ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യൂത്ത് ലീഗിന്റെ പരിപാടിയിലും എത്തിയത്.
- Also Read ‘വന്നത് അമ്മമാർ ക്ഷണിച്ചിട്ട്’: ആശാ സമരവേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; സതീശനെത്തിയത് എംഎൽഎ മടങ്ങിയപ്പോൾ
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ പട്ടയമേളയിൽ മന്ത്രി കൃഷ്ണൻകുട്ടിക്കും, ശാന്തകുമാരി എംഎൽഎക്കുമൊപ്പം രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ വേദി പങ്കിട്ടത് വലിയ വിവാദമായതിന് പിന്നാലെയാണ് മന്ത്രിക്കൊപ്പം വേദി പങ്കിട്ട സംഭവം. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട എംഎൽഎ ലീഗിന്റെ വേദിയിലെത്തിയത് മുന്നണിയ്ക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയേക്കാം. English Summary:
Rahul Mankootathil on Youth League Stage: Rahul Mamkootathil attends Youth League event in Palakkad, marking his first appearance at a political party\“s public meeting after recent controversies. His presence at the event and earlier participation alongside a minister after being expelled from the Congress parliamentary party may spark discussions within the political alliance. This also follows his participation in ending the ASHA workers\“ round-the-clock strike. |
|